വയോജന സൗഹൃദ സമീപന പദ്ധതി; സ്‌കൂളുകളില്‍ ബോധവല്‍കരണം സജീവമാകുന്നു
കഞ്ചിക്കോട് : വയോജനങ്ങളോട് സൗഹാര്‍ദവും സഹാനുഭൂതിയും വളര്‍ത്തുന്നതിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. വയോ സൗഹൃദ ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രകാരം സ്‌കൂള്‍ തലത്തില്‍ രൂപീകരിച്ച വയോജന ക്ലബുകളിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സെന്റര്‍ ഫോര്‍ ജറന്റോളജിക്കല്‍ സ്റ്റഡീസ് സാമൂഹിക വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്, വയോജനങ്ങളുടെ സുരക്ഷിതത്വവും പുരോഗതിയും ലക്ഷ്യമിടുന്ന പദ്ധതി നിലവില്‍ ജില്ലയിലെ മുണ്ടൂര്‍, കരിമ്പ, പുതുശ്ശേരി , പെരുവെമ്പ് പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ സര്‍വെയെ തുടര്‍ന്ന് ക്ലേശ ഘടകങ്ങള്‍ അടിസ്ഥാനമാക്കി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ചെലവിന്റെ 50 ശതമാനം പഞ്ചായത്ത് വിഹിതവും 50 ശതമാനം സാമൂഹിക നീതി വകുപ്പുമാണ് അനുവദിക്കുന്നത്.
വയോജന ക്ഷേമത്തിനുള്ള സമാന്തര പദ്ധതികളായ പാലിയെറ്റീവ് കെയര്‍, ആശ്രയ, ജനമൈത്രി പൊലിസ് , സംയാജിത ശിശുവികസന സേവന പദ്ധതി, എന്നിവ വയോ സൗഹൃദ പഞ്ചായത്ത് പദ്ധതിയുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. വയോജനങ്ങള്‍ക്കായി അങ്കണവാടി തലത്തില്‍ രൂപവല്‍കരിച്ചിട്ടുള്ള വയോജന സഭകളും പഞ്ചായത്ത് തലത്തിലുള്ള വയോജന കൗണ്‍സിലുകളും സജീവ ഭവന സന്ദര്‍ശനം പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."