തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച എടന തൊലിയുമായി മൂന്നുപേര്‍ പിടിയില്‍
നെടുങ്കണ്ടം: തമിഴ്നാട്ടലേക്ക് കടത്താന്‍ ശ്രമിച്ച നാലുലക്ഷം രൂപ വിലമതിക്കുന്ന എടന തൊലിയുമായി മൂന്നുപേര്‍ പിടിയിലായി. കട്ടപ്പന സ്വദേശി മറ്റത്തില്‍ തങ്കച്ചന്, തമിഴ്നാട് സ്വദേശികളായ പാല്‍രാജ്, സെല്വന് എന്നിവരെയാണ് നെടുങ്കണ്ടം പൊലിസ് അറസ്റ്റുചെയ്തത്.
21 ചാക്ക് എടന തൊലിയും പിക്അപ്പ് ലോറിയും കസ്റ്റഡിയിലെടുത്തു. പാമ്പാടുപാറയില് നടത്തിയ വാഹനപരിശോധനയിലാണ് എടന തൊലി പിടികൂടയത്. കട്ടപ്പന, ഏഴാംമൈല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച എടനതൊലി തമിഴ്നാട്ടിലെ തേവാരം മെട്ടില്‍ എത്തിച്ച് കറുവാപ്പട്ടയോട് ചേര്‍ത്ത് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലിസ് പറഞ്ഞു.
ഇങ്ങനെ ചേര്‍ത്ത് വില്‍പ്പന നടത്തുമ്പോള്‍ പത്തുലക്ഷം രൂപയോളം വില മതിക്കും. പാമ്പാടുപാറ മുണ്ടിയെരുമ ആനക്കല്ല് വഴി തേവാരം മെട്ടലെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പ്രതികളെ വനംവകുപ്പിന് കൈമാറി. അഡീഷണല്‍ എസ്.ഐ ആസാദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷമീര്‍, സതീശന്, എന്നിവരാണു സംഘത്തെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."