സര്‍വകലാശാലാ പെന്‍ഷനേഴ്സ് ജീവല്‍ പത്രിക സമര്‍പ്പിക്കണം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ പെന്‍ഷന്‍കാരും എല്ലാ വര്‍ഷവും സമര്‍പ്പിക്കേണ്ട ജീവല്‍ പത്രിക, നോണ്‍-എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഫാമിലി പെന്ഷന് വാങ്ങുന്നവര്‍ ജീവല്‍ പത്രികയോടൊപ്പം പുനര്‍വിവാഹം നടത്തിയിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നവംബര്‍ 20നകം സമര്‍പ്പിക്കണം.
സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ രണ്ട് മുതല്‍ ഫിനാന്‍സ് വിഭാഗത്തില്‍ സ്വീകരിക്കും. യഥാസമയത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരുടെ പെന്ഷന് തടയുന്നതായിരിക്കും. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഫിനാന്‍സ് വിഭാഗത്തില്‍നിന്നു നേരിട്ടും സര്‍വകലാശാലാ വെബ്സൈറ്റില്‍നിന്നും ലഭിക്കും. സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേര്,പദവി, തിയതി എന്നിവയും ഓഫിസ് സീലിനൊപ്പം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും പെന്‍ഷനോടൊപ്പം കുടുംബ പെന്ഷന് പറ്റുന്നവര്‍ രണ്ട് ഐ.ഡി നമ്പറുകളും യഥാസ്ഥാനത്ത് രേഖപ്പെടുത്തേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."