മാധ്യമപ്രവര്‍ത്തനം തടസപ്പെടുത്തി അടിയന്തിരാവസ്ഥ സൃഷ്ടിക്കരുത്: ഡോ. സെബാസ്റ്റ്യന്‍ പോള്‍
കൊണ്ടോട്ടി: മാധ്യമപ്രവര്‍ത്തനം തടസപ്പെടുത്തി അടിയന്തിരാവസ്ഥയ്ക്കു സമാനമായ അവസ്ഥ കോടതികളില്‍ സൃഷ്ടിക്കരുതെന്നു ഡോ. സെബാസ്റ്റ്യന്‍ പോള്‍. പുരോഗമനകലാ സാഹിത്യസംഘം ജില്ലാ സമ്മേളനത്തിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
മാധ്യമങ്ങള്‍ക്കു കോടതികളില്‍ ഏര്‍പ്പെടുത്തുന്ന അന്യായ വിലക്ക് ചെറുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സെക്രട്ടേറിയറ്റിലേക്കും മറ്റു സര്‍ക്കാര്‍സ്ഥാപനങ്ങളിലേക്കുമെല്ലാം ഇതു പടര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. കവിസമ്മേളനം മണമ്പൂര്‍ രാജന്‍ബാബു ഉദ്ഘാടനം ചെയ്തു. സി. വാസുദേവന്‍ അധ്യക്ഷനായി.
കെ. വിഷ്ണുനാരായണന്‍, എസ്. സഞ്ജയ്, ശ്രീജിത്ത്അരിയല്ലൂര്‍, ശശിധരന്‍ ക്ലാരി, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, നസീമ സലീം, സുരേഷ് ചെമ്പത്ത്, എ.പി മോഹന്‍ദാസ്, അനില്‍ മങ്കട, ധനിഷ്മ എ.പി, ഡോളിവിനോദ്, എം. കൃഷ്ണന്‍ കോട്ടയ്ക്കല്‍, ഡെയ്‌സിമഠത്തിശ്ശേരി, നസറുള്ളവാഴക്കാട്, പി.എസ് വിശ്വന്‍, സാജിത, പ്രഭാകരന്‍ നറുകര, ശ്യാം പ്രകാശ്, ടി. സുനീഷ് സംസാരിച്ചു. ടി.എ റസാഖ് അനുസ്മരണംസംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ചുങ്കത്തറ അധ്യക്ഷനായി. പി.കെ ഗോപി,റഫീക്ക് അഹമ്മദ്, ഷാനവാസ് ബാവക്കുട്ടി, കെ.ബി വേണു, റസാഖ് പയമ്പ്രോട്ട്, കെ.പി സന്തോഷ്, സിദ്ദീഖ് താമരശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."