ഇരു വൃക്കകളും തകരാറിലായ മത്സ്യത്തൊഴിലാളി സഹായം തേടുന്നു
പരപ്പനങ്ങാടി: രണ്ടു വൃക്കകളും പൂര്‍ണമായും തകരാറിലായ ആലുങ്ങല്‍ ബീച്ചിലെ പൂഴിക്കുറവന്‍ മൊയിതീന്‍കോയയുടെ മകന്‍ പി.പി മജീദ് (25) ചികിത്സയ്ക്കും ഉപജീവന മാര്‍ഗത്തിനുമായി സഹായം തേടുന്നു.
അഞ്ചംഗ ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മജീദ്. ഇദ്ദേഹം കിടപ്പിലായതോടെ കുടുംബത്തിന്റെ ജീവിതമാര്‍ഗവും വഴിമുട്ടിയിരിക്കുകയാണ്. മത്സ്യബന്ധനം നടത്തി ജീവിതം നയിച്ചിരുന്ന മജീദിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ ഇരു വൃക്കകളും മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു ലക്ഷങ്ങളാണചെലവ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഡയാലിസത്തിനു വിധേയമാക്കുന്നുമുണ്ട്. മജീദിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ സഹായത്തിനുമായി പി.പി മജീദ് ചികിത്സാ സഹായ സമിതി എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. കെ.സി മുഹമ്മദ്‌കോയ ചെയര്‍മാനും കെ.പി ഷാജഹാന്‍ കണ്‍വീനറും നഗരസഭാ കൗണ്‍സിലര്‍ കെ.സി നാസര്‍ ട്രഷററുമായി രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി ഫെഡറല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ 15770200001270 നമ്പറായി അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്-0001577. ഫോണ്‍ നമ്പര്‍ :9744847847.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."