HOME
DETAILS
MAL
ഹരിപ്പാട്ട് ആറായിരത്തോളം താറാവിന് കുഞ്ഞുങ്ങള്‍ ചത്തു; പക്ഷിപ്പനിയെന്ന് സംശയം
backup
October 25 2016 | 06:10 AM
ഹരിപ്പാട്: പള്ളിപ്പാട് വഴുതാനത്ത് ആറായിരത്തോളം താറാവിന് കുഞ്ഞുങ്ങള്‍ ചത്തു. 22 ദിവസ്സം പ്രായമായ താറാവിന് കുഞ്ഞുങ്ങളാണ് ചത്തത്. പക്ഷിപ്പനിയെന്നു സംശയത്തിലാണ് കര്‍ഷകര്‍.
ഈ വര്‍ഷം കുട്ടനാട്ടില്‍ വിവിധയിടങ്ങളില്‍ പക്ഷിപ്പനി ബാധയുള്ളതായി മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി ലക്ഷണം കണ്ടെത്തിയതോടെ ആശങ്കയിലാണ് കര്‍ഷര്‍. ക്രിസ്തുമസ് വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കഴിഞ്ഞ വര്‍ഷമുണ്ടായ പക്ഷിപ്പനി ഭീതിയില്‍ പതിനായിരക്കണക്കിന് താറാവ് കുഞ്ഞുങ്ങളെയാണ് കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."