HOME
DETAILS
MAL
കഞ്ചാവ് കൈവശംവച്ച കേസ്; മൂന്നുപേര്‍ക്ക് കഠിനതടവും പിഴയും
backup
October 25 2016 | 07:10 AM
വടകര: ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മൂന്നുപേരെ കഠിന തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. കണ്ണൂര്‍ അഴീക്കോട് സ്വദേശി തീര്‍ത്ഥം ഹൗസില്‍ രഞ്ജിത്ത് (42), കണ്ണൂര്‍ മാട്ടൂല്‍ ഉണച്ചാലില് സജിത്ത് (36), അഴീക്കോട് ചെപ്പിലാട്ട് നിജാസ് അബ്ദുല്ല (30) എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് ജഡ്ജി കെ.ജെ ആര്‍ബി മൂന്നു വര്‍ഷം കഠിന തടവിനും നാല്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2014 ജനുവരി ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് കണ്ണൂര്‍ ടൗണ്‍ പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."