HOME
DETAILS
MAL
തൊഴില്‍ മേള നവംബര്‍ അഞ്ചിന്
backup
October 25 2016 | 07:10 AM
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളജില്‍ നടക്കുന്ന തൊഴില്‍ മേള മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 'ലക്ഷ്യ-2016' മേളയില്‍ 40 സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നായി രണ്ടായിരത്തോളം തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അന്നേദിവസം ഉച്ചയ്ക്ക് 12ന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം എത്തിച്ചേരണം. ഫോണ്‍: 0495-2370178.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."