കുഞ്ഞഹമ്മദാജി കുടുംബ സ്മരണിക പ്രകാശനം ചെയ്തു
മുക്കം: ചേന്ദമംഗല്ലൂര്‍ കൊയ്യപ്പുറത്ത് കുഞ്ഞഹമ്മദാജിയുടെ ഓര്‍മകള്‍ രേഖപ്പെടുത്തിയ സ്മരണിക പ്രകാശനം ചെയ്തു. ഗുഡ്‌ഹോപ്പ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഡോ.എം.കെ മുനീര്‍ സ്മരണിക പ്രകാശനം ചെയ്തു. ഒ. അബ്ദുറഹ്മാന്‍ ഏറ്റുവാങ്ങി. മുക്കം നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്‍ അധ്യക്ഷനായി. ആഖിബ് മുഹമ്മദ് ഖുര്‍ആന്‍ പാരായണം നടത്തി. സി.ടി അബ്ദുറഹീം സ്മരണിക പരിചയപ്പെടുത്തി. കുഞ്ഞഹമ്മദാജി അനുസ്മരണം പി.ടി. കുഞ്ഞാലി നിര്‍വഹിച്ചു. മുഹമ്മദാജി അനുസ്മരണ പ്രഭാഷണം ഒ.അബ്ദുല്ല നടത്തി. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂളിന് കൊയ്യപ്പുറത്ത് കുടുംബം സംഭാവന നല്‍കിയ പ്യൂരിഫൈഡ് വാട്ടര്‍ ഫില്‍റ്റര്‍ ആന്റ് കൂളര്‍ മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന് കൈമാറി. ചേന്ദമംഗല്ലൂര്‍ ഹയര്‍ സക്കന്‍ഡറി സ്‌കൂളിലെ എസ്.സി, എസ്.ടി. വിഭാഗത്തിലെ മികച്ച വിദ്യാര്‍ഥിക്ക് ഏര്‍പ്പെടുത്തിയ കെ.പി.കുഞ്ഞഹമ്മദാജി എന്‍ഡോവ്‌മെന്റ് ഒ.അബ്ദുറഹ്മാന്‍ ഹെഡ്മാസ്റ്റര്‍ യു.പി മുഹമ്മദലിക്ക് നല്‍കി. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂളിലെ എസ്.സി ,എസ്.ടി വിഭാഗത്തിലെ മികച്ച വിദ്യാര്‍ഥിക്ക് നല്‍കുന്ന കെ.പി മുഹമ്മദാജി എന്റോവ്‌മെന്റ് നഗരസഭാധ്യക്ഷന്‍ വി.കുഞ്ഞന്‍ ഹെഡ്മാസ്റ്റര്‍ കെ.സുരേന്ദ്രന് നല്‍കി. ദുരന്ത സമയങ്ങളില്‍ ധീരമായി സേവനം ചെയ്യുന്നതില്‍ പ്രശസ്തരായ പുല്‍പറമ്പിലെ യുവാക്കള്‍ക്ക് കൊറ്റങ്ങല്‍ സുരേഷ് ബാബു മൊമെന്റോ വിതരണം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ മുഴുവനായി മന:പാഠമാക്കിയ ദുആ കുഞ്ഞുമുഹമ്മദ്, അമാനകീലത്ത്, ആഖ്വിബ കീലത്ത്, ആക്വിബ് മുഹമ്മദ് കീലത്ത് ,പി.ആരിഫ്, അമീന കീലത്ത് എന്നിവരെ ഒതയമംഗലം മഹല്ല് ഖാസി ഒ.പി.അബ്ദുസലാം മൗലവി ആദരിച്ചു.
നഗരസഭ കൗണ്‍സിലര്‍ ശഫീഖ് മാടായി, കെ.അബ്ദുസമദ്, മുഹമ്മദ് പയ്യനാട്ട്, കെ.സി.മൊയ്തീന്‍കോയ ആശംസകള്‍ നേര്‍ന്നു. അബ്ദുറഹ്മാന്‍ ചാളക്കണ്ടി, ടി.കെ.അബ്ദുറഹ്മാന്‍, ടി.ടി.അബ്ദുറഹ്മാന്‍ (മോന്‍), ടി.കെ. ലൈസ്, കെ.പി.അബ്ദുസലാം, കെ.പി.അബ്ദുറഹ്മാന്‍, കെ.പി. ഇബ്രാഹിം, കെ.പി. അനീസുദ്ദീന്‍, അസ്‌ലം ചെറുവാടി ,കെ.പി.ഫൈസല്‍, കെ.പി.അഹമ്മദ്കുട്ടി, ഷംസുദ്ദീന്‍ നേര്‍ക്കാട്ടിപ്പൊയില്‍ സംബന്ധിച്ചു. സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ നയിച്ച മാപ്പിളഗാനസദസും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."