ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്: റെയില്‍വേ പൊലിസ് പട്രോളിങ് തുടങ്ങും
കണ്ണൂര്‍: ഷൊര്‍ണൂര്‍- വടകര, മംഗളൂരു- കാഞ്ഞങ്ങാട് പാതകളില്‍ ട്രെയിനുകള്ക്ക്് നേരെ കല്ലേറാക്രമണം വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് പാലക്കാട് റെയില്‍വേ ഡിവിഷന് കര്‍ശന നടപടിക്കൊരുങ്ങുന്നു. അടുത്തിടെ 15 ഓളം ആക്രമണങ്ങളാണ് ട്രെയിനുകള്‍ക്ക് നേരെയുണ്ടായത്. ഇതില്‍ യാത്രക്കാരായ 30 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ട്രെയിനുകളുടെ എന്ജിന് ഉള്‍പ്പടേയുള്ള ഭാഗങ്ങള്‍ക്കും കല്ലേറില്‍ തകരാറ് സംഭവിച്ചിരുന്നു. ഈസാഹചര്യത്തിലാണ് റെയില്‍വേ കര്‍ശന നടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ആക്രമണം നടക്കുന്ന മഞ്ചേശ്വരം, ഉപ്പള, ഉദുമ, നാദാപുരം, വടകര, പോണ്ടൂര്‍, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രികാലത്ത് റെയില്‍വേ പൊലിസ് പട്രോളിങ് ഏര്‍പെടുത്തും. അക്രമണം നടത്തുന്നവര്‍ക്കെതിരേ റെയില്‍വേ ആക്ട് 153,154 പ്രകാരം കേസെടുക്കും. ആക്രമണമുണ്ടാവുന്ന സന്ദര്‍ഭത്തില്‍ യാത്രക്കാര്‍ 182 റെയില്‍വേ ഹെല്പ് ലൈനില്‍ വിളിക്കാവുന്നതാണ്. പാളത്തിന് സമീപത്തുള്ള കോളജുകളിലും സ്കൂളുകളിലും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."