കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍
പി.ജി സീറ്റ് ഒഴിവുകള്‍
റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സിന് എസ്.സി (രണ്ട്), എസ്.ടി (രണ്ട്), ബി.പി.എല്‍ (ഒന്ന്) വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 26-ന് രാവിലെ പത്ത് മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.
സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിന് എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. ഓണ്‍ലൈനായി നേരത്തെ രജിസ്റ്റര്‍ ചെയ്ത എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 26-ന് 12 മണിക്കകം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. എസ്.സിഎസ്.ടി വിഭാഗക്കാര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 26-ന് 12.30-ന് മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം. എസ്.ടി വിഭാഗക്കാരുടെ അഭാവത്തില്‍ എസ്.സി വിഭാഗത്തില്‍ നിന്ന് ഈ ഒഴിവ് നികത്തും. ഫോണ്‍: 0494 2407388.
എം.സി.എ സീറ്റ് ഒഴിവ്
സ്വാശ്രയ എം.സി.എ പ്രവേശന അവസാന വട്ട അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 31-ന് രാവിലെ 11 മണിക്ക് കാംപസിലെ സി.സി.എസ്.ഐ.ടിയില്‍ നടക്കും. താല്‍പര്യമുള്ള സര്‍വകലാശാലയുടെ സ്വാശ്രയ എം.സി.എ പ്രവേശന പരീക്ഷ എഴുതിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
സി.സി.എസ്.ഐ.ടി മുട്ടില്‍, മഞ്ചേരി, കുറ്റിപ്പുറം, മണ്ണാര്‍ക്കാട്, പാലക്കാട്, ജെ.എം.സി തൃശൂര്‍, പുതുക്കാട്, പുല്ലൂട്ട്, തളിക്കുളം, തിരൂര്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ഫോണ്‍: 0494 2407422.
അഞ്ചാം സെമസ്റ്റര്‍ യു.ജി പുനഃപ്രവേശനം സ്ട്രീം
മാറ്റം നേടിയവരുടെ ശ്രദ്ധക്ക്
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്ററിലേക്ക് (സി.യു.സി.ബി.സി.എസ്.എസ്) പുനഃപ്രവേശനംസ്ട്രീം മാറ്റല്‍ നേടിയ വിദ്യാര്‍ഥികളുടെ പുതിയ രജിസ്റ്റര്‍ നമ്പര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഈ വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്, നവംബര്‍ 2016) പരീക്ഷയ്ക്ക് 28 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ അറബിക് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ അഞ്ച് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര്‍ ബി.ടെക്പാര്‍ട്ട് ടൈം ബി.ടെക് (09 സ്‌കീം) സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2016 പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ എട്ട് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പി.എച്ച്.ഡി ലഭിച്ചു
ഷംന തച്ചപറമ്പന്‍ (ഇക്കണോമിക്‌സ്), കെ കൃഷ്ണ പ്രഭ (ഇംഗ്ലീഷ്), എ.എം സുമ (ഹിന്ദി), വൈദേഹി ശരണ്‍ പാലിയ (ആസ്‌ട്രോ ഫിസിക്‌സ്), എന്‍.പി പ്രിയ (കെമിസ്ട്രി), പി.എല്‍ ബിജു (മെക്കാനിക്കല്‍ എന്‍ജിനീയറിങ്), കെ വിജയകുമാരി (ബോട്ടണി), സി ഹബീബ, വി.എം അബ്ദുല്‍ അസീസ്, ടി മുലൈക്കത് (അറബിക്), കെ.എന്‍ ശ്രീജ (സംസ്‌കൃതം), കെ റുഖ്‌സാന, അഭിലാഷ് പീറ്റര്‍, ധന്യ ബാലന്‍ (സുവോളജി), കെ പ്രജിഷ (കൊമേഴ്‌സ്), പി.ആര്‍ ഷിതോര്‍ (ഹിസ്റ്ററി), ടി മുഹമ്മദ് നസീമുദ്ദീന്‍ (എഡ്യുക്കേഷന്‍) എന്നിവര്‍ക്ക് പി.എച്ച്.ഡി അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."