ഖാസി കേസ്:ബാഹ്യ ഇടപെടലുകള്‍ക്ക് മൂക്കുക്കയറിടണമെന്ന് ഐക്യദാര്‍ഡ്യ സമ്മേളനം
ദുബൈ :പ്രമുഖ മത സാമുഹിക വിദ്യാഭ്യാസ നവോത്ഥാന നായകനും, സമസ്ത സീനിയര്‍ ഉപാധ്യക്ഷന്‍, മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസി,ഗോള ശാസ്ത്ര വിദഗ്ദന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സി.എം അബ്ദുല്ല മൌലവിയുടെ കൊലപാതകം സംബന്ധിച്ചുള്ള കേസന്വേഷണത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ക്ക് മൂക്ക് കയറിടണമെന്ന് ദുബൈയില്‍ നടന്ന ഐക്യ ദാര്‍ഡ്യ സമ്മേളനം ആവശ്യപ്പെട്ടു. കേസില്‍ സി.ബി.ഐയുടെ പുനരന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും കാസര്‍കോഡ് നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന് പ്രവാസ ലോകത്ത് നിന്ന് രാഷ്ട്രീയ സംഘടനകള്‍ ജാതി മതഭേദമന്യേ സമരപരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ദുബൈയില്‍ ഐക്യദാര്‍ഡ്യ സമ്മേളനം നടത്തിയത്.
കേസില്‍ ലോക്കല്‍ പൊലിസ് സംഘം മുതല്‍ സി.ബി.ഐയുടെ ഒന്നാം സംഘം വരെയുള്ള അന്വേഷണ സംഘങ്ങളെ ബാഹ്യ ശക്തികള്‍ ഇടപ്പെട്ടു സ്വാധീനിച്ച് കൊണ്ട് കേസ് അട്ടിമറിക്കുകയായിരുന്നു. അത്തരം ബാഹ്യശക്തികളുടെയും ചില കപട വേഷധാരികളുടെയും അന്തര്‍ നാടകങ്ങള്‍ കേസിന്റെ പുനരന്വേഷണത്തെ ബാധിക്കാതെ ഈ ശക്തികള്‍ക്ക് മൂക്ക് കയറിടാന്‍ സാധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം ദുബൈ ദേര റാഫി ഹോട്ടലില്‍ വച്ച് നടന്ന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു, അബ്ദുല്ല സഅദി ഖാസിയാറകം ചടങ്ങില്‍ അധ്യക്ഷനായി. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദുബൈ കമ്മിറ്റി പ്രസിഡണ്ട് അബ്ദുസലാം ഹാജി വെല്‍ഫിട്ട്, കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.കെ നൂറുദ്ധീന്‍ ,ഐ.എം.സി.സി ജില്ലാ സെക്രട്ടറി ഖാദര്‍ ആലംപാടി ,അബ്ദുല്‍ ഖാദര്‍ അസ്ഹദി, എം.ഐ.സി ദുബൈ കമ്മിറ്റി സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, സി.എ ഉസ്മാന്‍, സുന്നി സെന്റര്‍ സമിതി അംഗം കബീര്‍ അസ്ഹദി, കര്‍ണ്ണാടക ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ലബ്ബ, എസ്.കെ.എസ്.എസ്.എഫ് ദുബൈ കര്‍ണ്ണാടക സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് അഷ്‌ക്കര്‍ അലി തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ദുബൈ കാസര്‍കോഡ് ജില്ലാ സെക്രട്ടറി സുബൈര്‍ മാങ്ങാട് ഫൈസല്‍ തളങ്കര, അബ്ബാസ് സ്വാദിഖ് ഉദുമ, അബ്ബാസ് ഹുദവി ബേക്കല്‍,റഷീദ് ഹുദവി തൊട്ടി, മന്‍സൂര്‍ ഹുദവി കളനാട്‌സി തുടങ്ങിയവര്‍ സംസാരിച്ചു.സി എ മുഹമ്മദ് ഷാഫി സ്വാഗതവും,സി എല്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."