HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി നയത്തിനെതിരേ പ്രക്ഷോഭം
backup
October 25 2016 | 20:10 PM
കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി മേഖലയുടെ നട്ടെല്ലൊടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ എ.എച്ച്.എസ്.ടി.എജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാനത്തു രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച സ്കൂളുകളിലെ പോസ്റ്റ് ക്രിയേഷന് നടപടികള്‍ പൂര്‍ത്തീകരിച്ച് അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കുക, അധ്യാപകരുടെ ജോലി ഭാരം വര്‍ധിപ്പിച്ചു തസ്തികകള്‍ കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജൂനിയര്‍ അധ്യാപകരെ സമയബന്ധിതമായി സീനിയറാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്നിന് ആര്.ഡി.ഒ ഓഫിസിലേക്കു മാര്‍ച്ച് നടത്തും.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ടി.കെ അശോകന്, എം.സി മനോജ്, ഇ അബ്ദുല്‍ സലാം, എം ബെന്നി, സജീവ് ഒതയോത്ത്, വി.സി പ്രേംകുമാര്‍, വി.സി പ്രദീശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."