കൊല്ലങ്കോട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണവും പിടിച്ചുപറിയും പെരുകുന്നു
കൊല്ലങ്കോട്: കൊല്ലങ്കോട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷന്നവും പറിയും വര്‍ദ്ധിച്ചുവരുന്നു. ഇന്നലെ രാവിലെപതിനൊന്നു മണിയോടെ വടവന്നൂര്‍ കുറ്റിക്കാട്ട് കുളമ്പില്‍ ഏറാട്ട് കുളമ്പ് വീടിലെ വിജയന്റെ ഭാര്യ ലീലാമണി (54) പേരക്കുട്ടിയെ ശിശുഭവനില്‍ കൊണ്ടാക്കി മടങ്ങുന്നതിടെ വടവന്നൂര്‍ ഭാഗത്തു നിന്നു വന്ന ബൈക്ക് യാത്രികന്‍ സ്ഥലം ചോദിക്കാനായി നിര്‍ത്തിസംസാരിക്കുന്നതിനിടെ ലീലാ മണിയുടെ കഴുത്തിലെ രണ്ട് പവന്‍ സ്വര്‍ണ്ണമാല പറിച്ചെടുത്ത് ആറാം പാടം വഴി പോയതായി പറയുന്നു.
കഴിഞ്ഞ ദിവസം കൊല്ലങ്കോട് പാവടിയിലും കല്യാണത്തിന് വന്ന ആളുടെ മാല മോഷ്ടിച്ചതില്‍ പ്രതിയെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം വടവന്നൂര്‍ കോഴി കൊത്തിയില്‍ പുഴയില്‍ കുളിച്ച യുവതിയും രണ്ട് പവന്‍ സ്വര്‍ണമാല പിറിച്ചെടുത്ത് രക്ഷപ്പെട്ട മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലിസിന് ഏല്‍പ്പിച്ചു.
പല്ലശ്ശേനില്‍ ബാംഗ്ലൂര്‍ സ്വദേശിയുടെ വീട് കുത്തിതുറന്നത് മോഷണശ്രമം നടത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് പല്ലശ്ശേന തൂവാങ്കോട് പോലീസ് കാരന്റെ വീട്ടില്‍ നാലേകാല്‍ പവന്‍ സ്വര്‍ണ്ണമാല മോഷണം പോയിരുന്നു.
അടുത്ത കാലത്തായി ഇത്രയധികം മോഷണവം പിടിച്ചുപറിയും സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ടും പൊലിസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."