HOME
DETAILS

നിരോധിത കീടനാശിനി; കര്‍ഷകന്റെ ആനുകൂല്യം നഷ്ടപ്പെടുത്തും

  
backup
October 26 2016 | 19:10 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7



കല്‍പ്പറ്റ: കേരളത്തില്‍ നിരോധിച്ച കീടനാശിനി ഉപയോഗത്തിനെതിരെ കൃഷിവകുപ്പ് നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ ഇപ്പോഴും എത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിലാണ് നടപടികള്‍ കര്‍ക്കശമാക്കുന്നത്. സംസ്ഥാനതലത്തില്‍ രൂപം കൊടുത്തിട്ടുള്ള പ്രത്യേക സ്‌ക്വാഡ് ജില്ലകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തും.
വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്ക്‌പോസ്റ്റ് വഴിയെത്തുന്ന ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി നിരോധിത കീടനാശിനികളാണ് കൂടുതലായി മറ്റിടങ്ങളില്‍ നിന്നുമെത്തുന്നത്. നിരോധിത കീടനാശിനികളോ, വില്‍പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതോ ആയ കീടനാശിനികള്‍ വില്‍ക്കുന്നതോടെ ഉപയോഗിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരമുള്ള കര്‍ശനമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കും.
നിയന്ത്രിത ഉപയോഗത്തിന് മാത്രമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള കീടനാശിനികള്‍, കൃഷി ഓഫിസര്‍മാര്‍ നല്‍കുന്ന ശുപാര്‍ശക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡിപ്പോകളില്‍ നിന്നും വില്‍പ്പന നടത്തുവാന്‍ പാടുള്ളു.
ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും അവ വാങ്ങുന്ന കര്‍ഷകരുടെയും പേരു വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി ഡിപ്പോകളില്‍ സൂക്ഷിക്കണം. കീടനാശിനികള്‍ വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നിര്‍ബന്ധമായും ബില്ല് നല്‍കണം. ബില്ല് ചോദിച്ചു വാങ്ങുവാന്‍ കര്‍ഷകരും തയാറാകണം.
അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കര്‍ഷകര്‍ക്കും കര്‍ഷകസമിതികള്‍ക്കും കീടനാശിനികള്‍ നേരിട്ട് എത്തിച്ചു നല്‍കുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും.
ഏതെങ്കിലും കര്‍ഷകര്‍, സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കും.
ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ട് തവണ നോട്ടീസ് നല്‍കുകയും തുടര്‍ന്നും അതാവര്‍ത്തിക്കുന്ന പക്ഷം സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷി വകുപ്പില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നിരാകരിക്കും.
കീടനാശിനികള്‍ക്കെതിരെ പൊതു അഭിപ്രായം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍, ജൈവ കീടനാശിനികളെന്ന പേരില്‍ നിരവധി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരം സസ്യജന്യ ജൈവ കീടനാശിനികളില്‍ ഏതെങ്കിലും വിധത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago