HOME
DETAILS
MAL
സമാധാന യോഗ തീരുമാനം സി.പി.എം ലംഘിക്കുന്നു: ബി.ജെ.പി
backup
October 26 2016 | 20:10 PM
കണ്ണൂര്‍: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വകക്ഷി സമാധാന യോഗത്തിലെ തീരുമാനങ്ങള്‍ സി.പി.എം ലംഘിക്കുന്നുവെന്നു ബി.ജെ. പി. യോഗത്തില്‍ പൊലിസ് മേധാവി പുറത്തിറക്കിയ പെരുമാറ്റചട്ടം പരസ്യമായി തള്ളുന്ന നിലപാടാണു സി.പി.എം ജില്ലാ സെക്രട്ടറി സ്വീകരിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ പാടില്ലെന്നു പറയുമ്പോഴും സി. പി.എം നടത്തുന്ന ജാഥകളില്‍ ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ തുടരുകയാണ്.
സമാധാനം കാംക്ഷിക്കുന്ന ജനങ്ങളെ വഞ്ചിക്കുകയാണ്. ഇതിലൂടെ സി.പി.എം ചെയ്യുന്നതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കെ രഞ്ജിത്ത് എന്നിവര്‍ പറഞ്ഞു. ചെറുവാഞ്ചേരിയില്‍ എ അശോകന്റെ വീടാക്രമണത്തില്‍ സി.പി.എം ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംഭവം നിഷ്പക്ഷമായി അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."