നരേന്ദ്രമോദി കഥകളിയിലെ കത്തിവേഷക്കാരന്‍: ജി സുധാകരന്‍
മണ്ണഞ്ചേരി : പ്രധാനമന്ത്രി നരേന്ദ്രമോദി കഥകളിയിലെ കത്തിവേഷം ആടുകയാണെന്ന് പൊതുമരാമത്തുവകുപ്പുമന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മാരാരിക്കുളം രക്തസാക്ഷി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസഞ്ചാരപ്രിയനായ പ്രധാനമന്ത്രി പ്രസംഗപീഠത്തില്‍ തിരിഞ്ഞുംമറിഞ്ഞും ആടിക്കളിക്കുകയാണ്.രാജ്യത്തെ മതന്യൂനപക്ഷവും ദളിതരും ഭയാശങ്കയോടെയാണ് ജീവിക്കുന്നത്.തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ആ പ്രദേശത്തിന്റെ സ്വാധിനം നോക്കിയുള്ള തന്ത്രങ്ങളുമായി ഈ മാന്യദേഹം അവിടെ പറന്നിറങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്തോഭാഗ്യം കൊണ്ടുമാത്രം അധികാരമുറപ്പിച്ചയാളാണ് മോദിയെന്നും പൊതുമാരാമത്തുവകുപ്പുമന്ത്രി പറഞ്ഞു.
32 ശതമാനം പേരുടെപോലും പിന്‍തുണ ഈ ഭരണത്തിനില്ലെന്നും ജി.സുധാകരന്‍ ചൂണ്ടിക്കാട്ടി. ഞാന്‍ ബുദ്ധനെ പ്രതിപുരുഷനായി കാണുന്നുവെന്നാണ് മോദിയുടെ പുതിയ പടച്ചുവിടല്‍.
അതുശരിയാണെങ്കില്‍ രാജ്യഭരണം ഉപേക്ഷിച്ച ശ്രീബുദ്ധനെപോലെ മോദിയും രാജിവച്ച് ബോധിവൃക്ഷത്തണലിലെത്തി ബുദ്ധം ശരണം ഗഛാമി... സംഘം ശരണം ഗഛാമി എന്ന് ഉരുവിടുകയാണ് ഭംഗിയെന്നും സുധാകരന്‍ പറഞ്ഞു. എ.ശിവരാജന്‍ അദ്ധ്യക്ഷതവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."