രോഹിത് വെമുലയുടെ കുടുംബം ഇനി ബൈത്തുറഹ്മയുടെ തണലില്‍
വിജയവാഡ: വിവേചന രാഷ്ട്രീയത്തിന് ഇരയായി മരിച്ച രോഹിത് വെമുലയുടെ കുടുംബത്തിന് കാരുണ്യസ്പര്‍ശവുമായി മുസ്‌ലിംലീഗ്.
ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നും 30 കി.മീ അകലെയാണ് വെമുലയുടെ മാതാവിനും കുടുംബാംഗങ്ങള്‍ക്കും തലചായ്ക്കാന്‍ കാരുണ്യ ഭവനമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം സയ്യിദ് മുനവ്വര്‍അലി ശിഹാബ് തങ്ങള്‍, ആന്ധ്ര സംസ്ഥാന മുസ്‌ലിം ലീഗ്പ്രഡിഡന്റ് അഡ്വ. ബഷീര്‍ അഹമ്മദ്, മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവര്‍ വിജയവാഡയില്‍ എത്തി. ഹൈദരബാദ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി നേതാക്കളായ ശുങ്കണ്ണ, കാവ്യശ്രീ, അനീസ് വാവാട്, രോഹിത് വെമുലയുടെ സന്തത സഹചാരി ശൈഖ് റിയാസ്, വിജയവാഡ കെ.എം.സി.സി നേതാവ് അല്‍ഫ നിസാം എന്നിവരും നേതാക്കളെ അനുഗമിച്ചിരുന്നു.
രോഹിത് വെമുലയുടെ മരണം സംഭവിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അലംഭാവത്തെ തുടര്‍ന്നാണ് കുടുംബത്തിന ് സഹായ ഹസ്തവുമായ് ബൈത്തുറഹ്മയുമായി മുസ്‌ലിംലീഗ് നേതൃത്വം മുന്നോട്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."