HOME
DETAILS

മൂവാറ്റുപുഴയില്‍ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തില്‍

  
backup
October 26 2016 | 21:10 PM

%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86


മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഐരുമല കുടിവെള്ള പദ്ധതിയുടെയും കുറ്റിക്കല്‍ ഗ്രീന്‍ വാട്ടര്‍ കുടിവെള്ള പദ്ധതിയുടെയും പ്രവര്‍ത്തനം അവതാളത്തില്‍. പായിപ്ര ഗ്രാമപഞ്ചയാത്തിലെ 14, 17 വാര്‍ഡുകളിലെ ആയിരകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുറ്റിക്കല്‍ ഗ്രീന്‍ വാട്ടര്‍ കുടിവെള്ള പദ്ധതിയും ഐരുമല കുടിവെള്ള പദ്ധതിയുടെയും പ്രവര്‍ത്തനമാണ് അവതാളത്തിലായിരിക്കുന്നത്. വേനല്‍ ആരംഭത്തിലെ തന്നെ കിണറുകളിലെ ജലനിരപ്പ് ആശങ്കാജനകമായ നിലയില്‍ താഴുന്നതാണ് പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ പ്രധാന കാരണം.
ജില്ലാ സഹകരണ ബാങ്കിന്റെ സാമ്പത്തീക സഹകരണത്തോടെ 2001-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐരുമല കുടിവെള്ള പദ്ധതി 250-ല്‍ അധികം ഗാര്‍ഹീക ഉപഭോക്താക്കളുണ്ട്. 2012-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കുറ്റിക്കല്‍ ഗ്രീന്‍ വാട്ടര്‍ പദ്ധതിക്കും 200-ഓളം ഗുണഭോക്താക്കളുണ്ട്. ഈവര്‍ഷത്തെ കനത്ത വരള്‍ച്ചമൂലം പദ്ധതിയുടെ കിണറുകളില്‍ ആശങ്കാജനകമായ നിലയിലാണ് ജലനിരപ്പ് താഴുന്നത്.
വേനല്‍ ആരംഭത്തിലെ തന്നെ കിണറുകളിലെ ജലനിരപ്പ് താഴുന്നതിനാല്‍ പൂര്‍ണമായും പമ്പിങ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് മൂലം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് കുടിവെള്ളമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ട് വാര്‍ഡുകളിലായി 400-ല്‍ അധികം വരുന്ന കുടുംബങ്ങള്‍ക്ക് മാത്രമാണ് പദ്ധതിയില്‍ നിന്നും ജലം ലഭിക്കുന്നുള്ളുവെങ്കിലും പ്രദേശത്തെ 600-ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്.
വേനല്‍ കനക്കുന്നതോടെ സ്വന്തമായി ടാങ്കുകള്‍ വാങ്ങി വാഹനത്തില്‍ കുടിവെള്ളമെത്തിച്ചാണ് ഇവര്‍ കുടിവെള്ളം ഉപയോഗിക്കുന്നത്. കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും കിലോമീറ്ററുകള്‍ സഞ്ചരിച്ച് മൂവാറ്റുപുഴയാറിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കടുത്ത വേനല്‍ ആരംഭിക്കുന്നതോടെ രണ്ട് കുടിവെള്ള പദ്ധതിയുടെയും പമ്പിംഗ് മുടങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള പദ്ധതികള്‍ക്ക് കൂടുതല്‍ ജലം ലഭ്യമാകുന്ന പ്രദേശത്ത് കിണര്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലന്നും നാട്ടുകാര്‍ ആരോപിച്ചു.അടിയന്തിരമായി പുതിയ കിണര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago