സി.ബി.എസ്.ഇ കലോത്സവം: കൂത്താട്ടുകുളം മേരിഗിരി പബ്ലിക്ക് സ്‌കൂള്‍ മുന്നില്‍
മുട്ടം: മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സെന്‍ട്രല്‍ കേരള സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനം നൃത്തമത്സരങ്ങളാല്‍ സമ്പന്നമായിരുന്നു. പശ്ചാത്തല സംഗീതം, കര്‍ണാട്ടിക് മ്യൂസിക്, മോണോ ആക്ട്, ആങ്കറിങ്, വാദ്യോപകരണം, മാപ്പിളപ്പാട്ട്, ലളിതഗാനം, ഓടക്കുഴല്‍ എന്നീ ഇനങ്ങളിലും വാശിയേറിയ മത്സരങ്ങള്‍ നടന്നു.
മൂന്ന് വിഭാഗങ്ങളിലായി 29 ഓളം ഇനങ്ങള്‍ പൂര്‍ത്തിയായി. മത്സരങ്ങള്‍ 16 സ്‌റ്റേജുകളിലായാണ് നടക്കുന്നത്. രണ്ടു ദിവസത്തെ മത്സരങ്ങള്‍ അവശേഷിക്കെ ഓവറോള്‍ ട്രോഫിക്കുവേണ്ടി 333 പൊയിന്റുമായി കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂള്‍ മുന്നിട്ട് നില്‍ക്കുന്നു. 321 പൊയിന്റുമായി മുവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂള്‍ 289 െേപായിന്റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കാറ്റഗറി രണ്ടിലും മൂന്നിലും നിര്‍മ്മല പബ്ലിക് സ്‌കൂള്‍ മുന്നേറുമ്പോള്‍ കാറ്റഗറി നാലില്‍ കൂത്താട്ടുകുളം മേരിഗിരി സ്‌കൂളാണ് മുന്നില്‍.
കാറ്റഗറി മൂന്ന് വിഭാഗം മോഹിനിയാട്ടത്തില്‍ രണ്ടുപേര്‍ വീതം ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. നന്ദന വി നായര്‍(ഹൈറേഞ്ച് പബ്ലിക് സ്‌കൂള്‍ ഉന്നുകല്‍), ജാനകി വിജയന്‍(വിമലഗിരി പബ്ലിക് സ്‌കൂള്‍ കോതമംഗലം) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. നിരഞ്ജന മേനോന്‍ (വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ അങ്കമാലി), ആര്‍ദ്ര ചന്ദ്രകുമാര്‍(സെന്റ് അപ്രേം പബ്ലിക് സ്‌കൂള്‍ മുളന്തുരുത്തി) എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി മൂന്ന് ലളിതഗാനം മലയാളം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം എല്‍ദോസ് എബ്രഹാം (എംഐഎന്‍ പബ്ലിക് സ്‌കൂള്‍ മേക്കടമ്പ്) രണ്ടാം സ്ഥാനം ബിവന്‍ ബോബി (വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ അങ്കമാലി). കാറ്റഗറി മൂന്ന് മൃദംഗം( ഈസ്‌റ്റേണ്‍) ഒന്നാം സ്ഥാനം പ്രണവ് പ്രദീപ് (നിര്‍മ്മല പബ്ലിക് സ്‌കൂള്‍ മൂവാറ്റുപുഴ), രണ്ടാം സ്ഥാനം പ്രണവ് ആര്‍ മേനോന്‍ (ശ്രീകാഞ്ചി ശങ്കര പബ്ലിക് സ്‌കൂള്‍ കാലടി) എന്നിവര്‍ ജേതാക്കളായി. കലോത്സവത്തിന്റെ സമാപന സമ്മേളനം 28ന് വൈകിട്ട് ആറിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."