തീവ്രവാദം ഇസ്ലാമിന് അന്യം: മന്ത്രി കെ.ടി.ജലീല്‍
തിരുവനന്തപുരം: ലോകത്ത് അശാന്തിയും അരാചകത്വവും സൃഷ്ടിക്കുന്ന തീവ്രവാദവും, ഭീകരവാദവും ഇസ്ലാമിന് അന്യമാണെന്ന് മന്ത്രി കെ.ടി. ജലീല്‍.
ദക്ഷിണ കേരള ഇസ്ലാമിക് സ്റ്റുഡന്‍സ് ഫെഡറേഷന് സംസ്ഥാന സമിതിയുടെ ആഭ്യമുഖ്യത്തില്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ഹിജ്റാ സന്ദേശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീര്‍ഘ സമയം നമസ്കാരത്തിന് നേതൃത്വം കൊടുത്ത അനുയായിയെ ശാസിച്ച പ്രവാചകന് ആരാധനയില്‍ പോലും തീവ്രത പാടില്ലായെന്ന് ഉദ്ബോധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കേരള ഇസ്ലാമിക് സ്റ്റുഡന്‍സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ അബ്ദുല്‍ ഹക്കീം മൗലവി അധ്യക്ഷനായി.
ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി.എം. മൂസാ മൗലവി, ചേലക്കുളം അബുല്‍ ബുഷ്റാ മൗലവി, കെ.പി. അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, പാങ്ങോട്. എ. കമറുദ്ദീന് മൗലവി, വൈ. സഫീര്‍ഖാന്‍ മന്നാനി, ഹസ്സന് ബസരി മൗലവി, കെ.എച്ച് മുഹമ്മദ് മൗലവി, പുലിപ്പാറ റഹ്മത്തുള്ളാ മൗലവി, കരമന മാഹീന്, കടയ്ക്കല്‍ ജുനൈദ്, എ.എം. ഇര്‍ഷാദ് ബാഖവി, പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവി, മുണ്ടക്കയം ഹുസൈന് മൗലവി, തൊളിക്കോട് മുഹ്യിദ്ദീന് മൗലവി, അല്‍ അമീന് റഹ്മാനി, നാസിമുദ്ദീന് മന്നാനി, ചക്കമല ഷംസുദ്ദീന് മന്നാനി, സിദ്ദീഖ് മന്നാനി, അനസ് മന്നാനി, അഹമ്മദ് മന്നാനി, ഹസന് മന്നാനി തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ കേരള വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ബി.എം. ജമാലിനെ സമ്മേളനത്തില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."