സി.ഐ.ടി.യു സംസ്ഥാന സമ്മേളനം നാളെ
പാലക്കാട്: സി.ഐ.ടി.യു സംസ്ഥാന സമ്മേളനം 29,30,31 തിയതികളില്‍ പാലക്കാട്ട്് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29ന് രാവിലെ ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമാകും.
സി. ഐ. ടി. യു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്യും. 31ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന റാലിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ സംസ്ഥാന സമ്മേളനകാലയളവില്‍ 14,51,170 പേര്‍ സി.ഐ.ടി.യുവില്‍ മെമ്പര്‍മാരാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 17,71,196 പേരാണുള്ളത്. അംഗസംഖ്യയില്‍ വര്‍ധനവുണ്ടാക്കാനായത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി. കെ ശശി, ജില്ലാ ജനറല്‍ സെക്രട്ടറി എം. ഹംസ, എ. പ്രഭാകരന്‍, എം. ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."