പരാതി നല്‍കിയെന്നാരോപിച്ച് ലീഗ് സെക്രട്ടറിയെ മര്‍ദിച്ചു
താമരശ്ശേരി: നെരോത്ത് വാര്‍ഡ് മുസ്ലിംലീഗ് സെക്രട്ടറിയും യൂനിറ്റി കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറിയുമായ മൗത്തരി ഹംസ (60)യെ മര്‍ദ്ദനമേറ്റ നിലയില്‍ പരുക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴുമണിയോടെ വീടിനടുത്തുള്ള നെരോത്ത് പാറച്ചാല്‍ റോഡില്‍ വച്ചായിരുന്നു മര്‍ദ്ദനം.വായനശാല തുറക്കാന്‍ പോയ സമയം വഴിയില്‍ കാത്തിരുന്ന അക്രമി തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ തൊളോത്ത് മുഹമ്മദിന്റെ മകന് അസ്ലമാണ് അക്രമിച്ചതെന്ന് ഹംസ മാസ്റ്റര്‍ പറഞ്ഞു.
നെരോത്ത് കുളിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തിരിമറിയെക്കുറിച്ച് പ്രദേശവാസിയായ ഒരാള്‍ ഓംബുഡ്സ്മാനില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കുപിന്നില്‍ പ്രേരണ നല്‍കിയത് ഹംസമാസ്റ്ററാണെന്ന് ആരോപിച്ചാണ് വാര്‍ഡ് മെമ്പറുടെ മകന് അക്രമം അഴിച്ചുവിട്ടത്. തലേദിവസം ഇതുസംബന്ധിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പരുക്കേറ്റ ഹംസ മാസ്റ്ററെ ഉണ്ണികുളം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ.ഉസ്മാന് മാസ്റ്റര്‍, സെക്രട്ടറി സി.പി കരീം മാസ്റ്റര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സംഭവത്തില്‍ നെരോത്ത് വാര്‍ഡ് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."