
സ്വകാര്യ ബസിന്റെ സമയം മാറ്റല്‍: യോഗത്തില്‍ ഉടമയെത്തിയത് ഗുണ്ടകളുമായി സമയം മാറ്റാനുള്ള ശ്രമം പരാജയം; സംഘര്‍ഷം
കാക്കനാട്: സ്വകാര്യ ബസിന്റെ സര്‍വീസ് സമയം സംബന്ധിച്ച് ആര്‍.ടി.ഒ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഗുണ്ടാ സംഘങ്ങളുമായെത്തി സമയം മാറ്റാനുള്ള ഉടമയുടെ ശ്രമം വിജയിച്ചില്ല. എറണാകുളം സൗത്തില്‍ നിന്ന് രാത്രി കാക്കനാട്ടേക്ക് ഒടുവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് വിളിച്ച ടൈം കോണ്‍ഫറസിലാണ് ഉടമ ഗുണ്ടകളുമായെത്തിയത്. എതിര്‍പ്പുകളുമായി മറ്റ് ബസുടമകള്‍ രംഗത്തെത്തിയതോടെ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ടൈം കോണ്‍ഫറസ് ഹാള്‍ സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പൊലിസെത്തിയതോടെയാണ് സംഘര്‍ഷത്തിനയവുവന്നത്.
ഇന്നലെ ഉച്ചയോടെ ബസിന്റെ നിലവിലെ സര്‍വീസ് സമയം മാറ്റുന്നത് സംബന്ധിച്ച് ഹിയറിങ് തുടങ്ങിപ്പോള്‍ തന്നെ തര്‍ക്കമായി. രാത്രി 9.47ന് പുറപ്പെടുന്ന സമയം 9.07 ആക്കി മാറ്റണമെന്നായിരുന്നു ഉടമയുടെ ആവശ്യം. എന്നാല്‍ മറ്റു ബസുടമകള്‍ സമ്മതിച്ചിച്ചില്ല. തര്‍ക്കം രൂക്ഷമായതോടെ ബസുടമക്കൊപ്പം ഗുണ്ടകളും ബസിലെ ജീവനക്കാരും ഇടപെട്ട് ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ആര്‍.ടി.ഒ ഇടപെട്ട് ബസുടമകളല്ലാത്തവരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. ഗുണ്ടാസംഘത്തെ പുറത്താക്കി ഓഫിസ് കെട്ടിടത്തിന്റെ ഷട്ടര്‍ താഴ്ത്തിയതിന് ശേഷവും ബഹളം തുടരുകയായിരുന്നു.
ബലപ്രയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തി അകത്ത് കടന്ന സംഘം ബഹളംവച്ചതിനെ തുടര്‍ന്ന് ആര്‍.ടി.ഒ ടി.എച്ച് സാദിഖ് അലി തൃക്കാക്കര പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ഹിയറിങ് നടത്താനായില്ല. കഴിഞ്ഞ മാസം നടത്തിയ ഹിയറിങിലും ബഹളത്തെ തുടര്‍ന്ന് നടത്താനായില്ല.
എറണാകുളത്ത് നിന്ന് രാത്രി ഒടുവില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ സമയം മാറ്റുന്നതിന് യാത്രക്കാരും എതിരാണ്. രാത്രി പത്ത് മണിക്ക് ശേഷം എറണാകുളത്ത് നിന്ന് കാക്കാനാട്ടിലേക്ക് ബസ് സര്‍വീസ് ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 14 minutes ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 29 minutes ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• an hour ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• an hour ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 2 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 2 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 2 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 2 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 2 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 3 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 3 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 3 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 3 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 3 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 5 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 5 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 6 hours ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 6 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 4 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 4 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 4 hours ago