പൊലിസ് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കണമെന്ന് കുമ്മനം
കൊല്ലം: അഞ്ചാലുംമൂട് സ്റ്റേഷനില്‍ യുവാക്കളെ മര്‍ദ്ദിക്കാന്‍ പൊലിസ് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പൊലിസ് മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ജോനകപ്പുറം കടപ്പുറത്ത് നാശ നഷ്ടങ്ങള്ക്കിരകളായവരുടെ വീടുകളും കുമ്മനം സന്ദര്‍ശിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ്, സെക്രട്ടറിമാരായ നെടുമ്പന ഓമനക്കുട്ടന്, ശശികലാറാവു, ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി. ശ്രീകുമാര്‍, മീഡിയാ സെല്‍ കണ്‍വീനര്‍ സി. തമ്പി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."