HOME
DETAILS

നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

  
backup
October 28 2016 | 04:10 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-3


കോട്ടയം: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ റെയ്ഡ്. കോട്ടയം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. കഞ്ഞിക്കുഴി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ഏഴു ഹോട്ടലുകളില്‍ ഇന്നു രാവിലെയാണ് നഗരസഭ അധികൃതര്‍ പരിശോധന നടത്തിയത്.
ദിവസങ്ങള്‍ പഴക്കമുള്ള ചപ്പാത്തി, ചിക്കന്‍, ചോറ്, ബീഫ്കറി, മീന്‍ കറി, വെജിറ്റബിള്‍ കറികള്‍ എന്നിവയാണ് പിടികൂടിയത്. ആഴ്ചകളോളം പഴക്കമുള്ള എണ്ണയും പിടികൂടി.
പരിശോധന നടത്തിയ ഹോട്ടലുകളില്‍ പണിയെടുക്കുന്നവരെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് കണ്ടെത്തി.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.  തൊഴിലാളികള്‍ക്ക് അടിയന്തരമായി മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നു നിര്‍ദേശിച്ചതായും ഹോട്ടലുകള്‍ക്കെതിരെ നോട്ടീസ് നല്‍കിയതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ ആറ്റ്‌ലി പി. ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ എം. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago