ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് പ്രവാസി ഇന്ത്യക്കാരുടെ ആദ്യസംരംഭം
കോട്ടയം: ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് പ്രവാസി ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആദ്യസംരഭം ടിക്‌ബൈ നവംബര്‍ ആദ്യം പ്രവര്‍ത്തനമാരംഭിക്കും.
തദ്ദേശീയമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണിയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടുതല്‍ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ഇടപാട് നടത്താവുന്ന രീതിയിലാണ് രൂപകല്‍പന.
കേരളത്തിലെ പരമ്പരാഗത ഉല്‍പന്നങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ജൈവവിത്തുകള്‍, വളങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, പുസ്തകങ്ങള്‍ തുടങ്ങിയവയിലെ വിവിധ ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ടിക്‌ബൈയിലൂടെ ലഭിക്കും. ഒപ്പം വേഗത്തിലുള്ള വിതരണവും, സാധനം ലഭിക്കുന്ന മുറയ്ക്ക് പണമടയ്ക്കാനുള്ള സൗകര്യവും ഉറപ്പാക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് ജോര്‍ജ്, ജിതേഷ് എന്‍.വി, പ്രിന്‍സ് സെബാസ്റ്റ്യന്‍, മാത്യു യോഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."