ശ്രീലങ്കയില്‍ കനത്ത മഴ: എട്ടുപേര്‍ മരിച്ചു
കൊളംബൊ: ശ്രീലങ്കയില്‍ കനത്ത മഴയെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞടക്കം എട്ട് പേര്‍ മരിച്ചു. പതിനായിരത്തോളം പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് സൈന്യം ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമാണുണ്ടായത്. നിരവധി പേര്‍ ഭവനരഹിതരായി. രാജ്യത്ത് മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സൈന്യം മാറ്റുന്നുണ്ട്. നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. 5,000 കുടുംബങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണെന്ന് ദുരന്തനിവാരണ സേനാ വക്താവ് പ്രദീപ് കൊടിപ്പിള്ളി പറഞ്ഞു. രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണെന്നും മരങ്ങളും മറ്റും വീണതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. തലസ്ഥാനമായ കൊളംബൊയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."