യന്ത്രങ്ങള്‍ പണിമുടക്കി ; ആലപ്പുഴയില്‍ വ്യത്യസ്ത അക്രമത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍
ആലപ്പുഴ: പോളിങ്ങിനിടെ പണിമുടക്കിയ യന്ത്രങ്ങള്‍ വോട്ടെടുപ്പിന്റെ തുടക്കത്തില്‍ കല്ലുകടിയായി. ഇതിനിടെ ഒറ്റപ്പെട്ട അക്രമണങ്ങളും വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. ചേര്‍ത്തല മണ്ഡലത്തിലെ മുഹമ്മയില്‍ കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. അമ്പലപ്പുഴ മണ്ഡലത്തിലെ കക്കാഴത്ത് സി.പി.എം പ്രവര്‍ത്തകര്‍ യു.ഡി.എഫിന്റെ ബൂത്ത് തല്ലിത്തകര്‍ത്തു. പോളിങ്ങിനിടെ മുഹമ്മയിലെ കായിപ്പുറത്തും അമ്പലപ്പുഴ കാക്കാഴത്തുമാണ് ആക്രമണം നടന്നത്. കായിപ്പുറത്ത് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകം ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ് സ്ഥാപിച്ച ഫ്‌ളകസ് ബോര്‍ഡ് എടുത്തു മാറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതാണ് അക്രമത്തില്‍ കലാശിച്ചത്.
ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ഉല്ലാസ്, അരുണ്‍, കെ.ആര്‍ ദാമോധരന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ മുഹമ്മ പഞ്ചായത്ത് അംഗം അനൂര്‍ സോമനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം പാലത്തിന് സമീപം യു.ഡി.എഫിന്റെ സഹായ കേന്ദ്രം സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെ പ്രവര്‍കര്‍ക്കു നേരെയും കൈയേറ്റമുണ്ടായി. ആലപ്പുഴ ജില്ലാ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നും മാരാകായുധങ്ങള്‍ പൊലിസ് പിടികൂടി. സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
ആലപ്പുഴ മണ്ഡലത്തിലെ തുമ്പോളിയില്‍ വോട്ടു ചെയ്യാനെത്തിയ മുന്‍ എം.പി ഡോ. കെ.എസ് മനോജിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന പ്രവര്‍ത്തകരാണ് മനോജിനെ കൈയേറ്റം ചെയ്തത്. ആര്യാട് കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. വോട്ടിങിന്റെ തുടക്കത്തില്‍ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തലവവേദനയായി. ജില്ലയിലെ കലവൂര്‍, കായംകുളം, കൃഷ്ണപുരം, പട്ടണക്കാട്, എഴുപുന്ന എന്നിവിടങ്ങളിലാണ് വോട്ടിങ് യന്ത്രം പണി മുടക്കിയത്. പകരം വോട്ടിങ് യന്ത്രം എത്തിച്ചാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് തുടര്‍ന്നത്. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് തലവടി, കണ്ടല്ലൂര്‍, എരുവ ബൂത്തുകളിലും പോളിങ് തുടങ്ങാന്‍ വൈകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."