പ്രസിഡന്റ്സ് ട്രോഫി ജലോത്സവം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
കൊല്ലം: അഞ്ചാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു.
ജലോത്സവ വേദിയില്‍ 2000ഓളം പേര്‍ക്കിരിക്കാവുന്ന പവലിയനുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഡി.ടി.പി.സി ഓഫിസിനു മുന്നില്‍ ബോട്ട് ബര്‍ത്തിങ് യാര്ഡുകള്ക്കിടയിലുള്ള കായല്‍ ഭാഗത്ത് തെങ്ങിന്‍കുറ്റികള്‍ നാട്ടി അവയ്ക്കു മുകളിലാണ് പവലിയനുകള്‍ നിര്‍മ്മിക്കുന്നത്. 27ന് ആരംഭിച്ച ട്രാക്കുകളുടെ ഡ്രഡ്ജിങ് ജോലികള്‍ ഇന്ന് പൂര്‍ത്തിയാകും. മത്സരം നടത്തുന്നതിന് ആവശ്യമായ ഏഴ് സ്പീഡ് ബോട്ടും ഒമ്പത് മോട്ടോര്‍ ബോട്ടുകളും സജ്ജമാക്കി. ജലോത്സവദിവസത്തേക്ക് 550 പൊലിസ് ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ജലോത്സവത്തിന്റെ പ്രചാരണ ഹോര്‍ഡിംഗുകളും പോസ്റ്ററുകളും ജില്ലയിലെമ്പാടും ഇതിനോടക ഇടംപിടിച്ചുകഴിഞ്ഞു. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശന വാഹനം ജില്ലയില്‍ മൂന്നു ദിവസത്തെ പര്യാടനം പൂര്‍ത്തിയാക്കി. ഇന്നലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, മൈലക്കാട്, കൊട്ടിയം തുടങ്ങിയ കേന്ദ്രങ്ങളില്‍ നിരവധി പേര് പ്രദര്‍ശനം കാണാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."