HOME
DETAILS
MAL
വാഹനാപകടം: 11 ലക്ഷം നഷ്ടപരിഹാരം
backup
October 30 2016 | 05:10 AM
തൊടുപുഴ: വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്. പുളിയന്മല കുളത്തൂമേട് സ്വദേശി പേമല വീട്ടില്‍ തൊമ്മി എന്നു വിളിക്കുന്ന ജോസഫ് (55) മരണപ്പെട്ട കേസിലാണ് തൊടുപുഴ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി കെ മധുകുമാര്‍ വിധി പ്രസ്താവിച്ചത്. 2013 നവംബര്‍ 20ന് കട്ടപ്പന ഐടിഐ ജങ്ഷനില്‍ ഉണ്ടായ ഓട്ടോറിക്ഷാ അപകടത്തിലാണ് തൊമ്മി മരിച്ചത്. ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനിക്കെതിരെയാണ് വിധി.
കേസില്‍ വാദിഭാഗത്തിന് വേണ്ടി അഭിഭാഷകരായ ജോബി ജോര്‍ജ്, എബി തോമസ്, ബിനീഷ് വിജയന് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."