വാഗാ അതിര്‍ത്തിയില്‍ ഇന്ത്യാ- പാക് സൈനികര്‍ ദീപാവലി ആഘോഷത്തില്‍ മധുരം കൈമാറിയില്ല
ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ മധുരം പങ്കുവച്ചില്ല. കശ്മിരിന്റെ പേരില്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മധുരം കൈമാറേണ്ടെന്നു ബിഎസ്എഫ് നേതൃത്വം തീരുമാനമെടുത്തത്. എന്നിരുന്നാലും രാജസ്ഥാനിലെ ബിക്കാനിര്‍ അതിര്‍ത്തിയില്‍ സൈന്യം ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിശേഷാവസരങ്ങളില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ പരസ്പരം മധുരവും സമ്മാനങ്ങളും കൈമാറാറുണ്ടായിരുന്നു.
ഇരുരാജ്യങ്ങളുടെ സ്വതന്ത്രദിനത്തിലും , ഈദ്, ദീപാവലി തുടങ്ങിയ ദിവസങ്ങളിലുമാണ് പ്രധാനമായും ഇത് നടക്കാറുണ്ടായിരുന്നത്.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിലും വാഗാ അതിര്‍ത്തിയില്‍ മധുരം കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നില്ല.
പഞ്ചാബിലും ജമ്മു കശ്മിരിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതേതുടര്‍ന്ന് ഈദ് ദിനത്തില്‍ പാക് സൈന്യവും സമ്മാനങ്ങള്‍ കൈമാറിയില്ല.
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ പരസ്പര മധുര കൈമാറ്റം നടക്കാതിരുന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."