HOME
DETAILS

തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കും: മന്ത്രി ജി സുധാകരന്‍

  
backup
October 30 2016 | 21:10 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf-3


ആലപ്പുഴ:സംസ്ഥാനത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജോലിചെയ്യുന്നവരുടെ വേതനം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍. കൂലി 500 രൂപയെങ്കിലുമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കേന്ദ്രം തങ്ങളുടെ വിഹിതം അനുവദിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ നിര്‍മിച്ച ചക്കംകേരി മുതല്‍ ആന്നല വരെയുള്ള കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലുറപ്പു തൊഴിലാളിള്‍ക്ക് നല്ലരീതിയില്‍ തൊഴില്‍ ചെയ്താല്‍ കൂടുതല്‍ മേഖലകളില്‍ സര്‍ക്കാര്‍ അവസരം നല്‍കുമെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എ.അഫ്‌സത്ത് ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, വൈസ് പ്രസിഡന്റ് യു.രാജ്‌മോന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത, പഞ്ചായത്ത് അംഗങ്ങളായ എസ്.ഹാരിസ്, സിബിദാസ് എന്നിവര്‍ പ്രസംഗിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പപ്പ ആ വീപ്പക്കുള്ളിലുണ്ട്"; ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൗരഭ് രജ്പുതിന്റെ അമ്മ; അഞ്ച് വയസ്സുകാരി കൊലക്ക് സാക്ഷിയോ?

crime
  •  3 days ago
No Image

മനുഷ്യത്വരഹിത അതിക്രമം; ഉഡുപ്പിയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിൽ

National
  •  3 days ago
No Image

തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും

uae
  •  3 days ago
No Image

രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്

National
  •  3 days ago
No Image

പൊള്ളുന്ന കേരളം; പൊതുജനങ്ങൾ ജാഗ്രതൈ; നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  3 days ago
No Image

പ്രവാസി പണമൊഴുകുന്നു; മഹാരാഷ്ട്ര മുന്നിൽ, തൊട്ടുപിന്നാലെ കേരളം കണക്കുകൾ ഇങ്ങനെ 

Business
  •  3 days ago
No Image

ഷാബ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 9 പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി ശനിയാഴ്ച

Kerala
  •  3 days ago
No Image

അൽ ഐനിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

uae
  •  4 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

uae
  •  4 days ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്, അഞ്ചിടത്ത് ഓറഞ്ച് അലർട്

Kerala
  •  4 days ago