HOME
DETAILS

ഇടുക്കിയുടെ ഭാവി ടൂറിസം സാധ്യതകളിലാണെന്ന് മന്ത്രി

  
backup
October 30 2016 | 21:10 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%be%e0%b4%b5%e0%b4%bf-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82


കട്ടപ്പന: ഇടുക്കി ജില്ലയുടെ ഭാവി ടൂറിസം സാധ്യതകളിലാണെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കാര്‍ഷിക തോട്ടം മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത് ഇതിനെമറികടക്കുന്നതിനു ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ശാന്തിഗ്രാം സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിസ്ഥിതിസൗഹാര്‍ദമായി തദേശ സ്ഥാപനങ്ങള്‍ക്ക് വരുമാനം കിട്ടുന്ന രീതിയില്‍ ഉത്തരവാദിത്വ ടൂറിസമാണ് ലക്ഷ്യം. എറ്റവും കുടുതല്‍ ഡാമുകളുള്ള ജില്ലയായതിനാല്‍ എല്ലാ ഡാമുകളെയും ബന്ധിച്ച് ടൂറിസം വികസനം സാധ്യമാക്കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ട്. റെയില്‍ ഗതാഗതവും, വിമാനസഞ്ചാരവും ഇല്ലാത്ത ജില്ലയെന്ന നിലയില്‍ റോഡ് മാര്‍ഗം മാത്രമേ ഇടുക്കിയിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ.
ഇത് വിദേശ ടൂറിസ്റ്റുകളെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. ചെറു വിമാനങ്ങളുടെ വിമാനത്താവളം ആരംഭിക്കുന്നതോടുകൂടി ടൂറിസം സഞ്ചാരികള്‍ക്ക് വളരെവേഗം ഇടുക്കിയിലെത്താനും, ഇടുക്കിയും, തേക്കടിയും, മൂന്നാറും, വാഗമണ്ണും കണ്ടു മടങ്ങുന്നതിന് കഴിയും. എയര്‍ ടാക്‌സി സംരംഭകര്‍ ഇടുക്കിയിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറായിട്ടുണ്ട്. എയര്‍സ്ട്രിപ് ആരംഭിക്കുന്നതിന് കേന്ദ്രവ്യോമയാന മന്ത്രാലയവുമായുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവത പ്രശ്‌നങ്ങളില്‍ ഇടപെടുകയെന്നതാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. ഇതിന്റെഭാഗമായാണ് കേരളത്തിലെ 34 ലക്ഷം വീടുകളില്‍ പെന്‍ഷന്‍ എത്തിച്ചത് . ഇത് സഹകരണ മേഖലയൂടെ ഏറ്റവം വലിയ വിജയമാണ്. ജനങ്ങളിലേയ്ക്ക് കുടുതല്‍ ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ ബ്രാൻഡുകൾക്ക് 95% വരെ ഇളവ്; ദുബൈയിൽ 'ഗ്രേറ്റ് ഓൺലൈൻ സെയിൽ' ആരംഭിച്ചു

uae
  •  a month ago
No Image

13 വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപ; നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സമരമെന്ന് ബസ് ഉടമകൾ

Kerala
  •  a month ago
No Image

ഒന്നാം ക്ലാസിൽ പ്രവേശനം നേടാൻ ആറ് വയസ്സ് വരെ കാത്ത് നിൽക്കണം - വി​ദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  a month ago
No Image

രാജിവച്ചാലും രക്ഷയില്ല; അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി

Saudi-arabia
  •  a month ago
No Image

ഉക്രൈൻ യുദ്ധാനന്തരം ആദ്യമായി റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി ഉഭയകക്ഷി ഉച്ചകോടി, സമാധാന ചർച്ചകൾക്കും സാധ്യത

National
  •  a month ago
No Image

'ഇസ്‌റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം

International
  •  a month ago
No Image

വളാഞ്ചേരിയിൽ ലഹരി സിറിഞ്ച് വഴി 9 പേർക്ക് എച്ച്ഐവി

Kerala
  •  a month ago
No Image

ട്രംപിന്റെ തീരുവയില്‍ പണി കിട്ടിയത് സ്വര്‍ണ ഉപഭോക്താക്കള്‍ക്ക്; പൊന്നുംവില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 400

Business
  •  a month ago
No Image

In-depth story: സ്‌കോളര്‍ഷിപ്പ് സഹിതം പഠിക്കാം..! ഇന്ത്യന്‍ വിദ്യാര്‍ഥികളെ ന്യൂസിലാന്‍ഡ് വിളിക്കുന്നു, പഠനശേഷം ജോലിയും; ഈസി വിസാ പ്രോസസ്സിങ് | Career in New Zealand

Trending
  •  a month ago
No Image

'മലപ്പുറത്ത് നിന്ന് സഭയിലെത്തിയവനാണ്, ഉശിര് അല്‍പം കൂടും'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത് പിടികിട്ടില്ല' സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍ 

Kerala
  •  a month ago