HOME
DETAILS

പെരുമാട്ടി പഞ്ചായത്തിലെ മാവിന്‍തോട്ടത്തില്‍ വ്യാപകമായി ഹോര്‍മോണ്‍ ഉപയോഗം

  
Web Desk
October 31 2016 | 01:10 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86


പെരുമാട്ടി:  മാവിന്‍തോട്ടങ്ങളില്‍ കീടനാശിനി ഉപയോഗം ആരംഭിച്ചു. കാലാവസ്ഥ വ്യതിയാനം ഉണ്ടായിട്ടും കൃത്രിമമായി മാവുകളെ പൂക്കുന്നതിനു സഹായകമാകുന്ന ഹോര്‍മോണ്‍ പ്രയോഗമാണ് നിലവില്‍ നടക്കുന്നത്. പട്ടഞ്ചേരി, മുതലമട, പെരുമാട്ടി, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളിലാണ് മാവുകളില്‍ ഹോര്‍മോണ്‍പ്രയോഗം നടക്കുന്നത്.
വേരുകളില്‍ ഉപയോഗിക്കുന്ന ഹോര്‍മോണിനു പുറമെ പ്രത്യക്ഷമായി പ്രയോഗിക്കുന്ന ഹോര്‍മോണുകളും തമിഴ്‌നാട്ടില്‍ വ്യാപകമായി വില്‍പനനടക്കുന്നതിനാല്‍ ഇവ കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലെ മാവിന്‍തോട്ടങ്ങളിലേക്ക് എത്തിച്ചാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
പാട്ടത്തിനെടുക്കുന്ന മാവുകളില്‍ പരമാവധി കായ്ഫലം ഉണ്ടാകുന്നതിനാണ് ഹോര്‍മോണ്‍പ്രയോഗമെന്ന് പാട്ടകര്‍ഷകര്‍ പറയുന്നു. മാവുകളില്‍ ഹോര്‍മോണ്‍ പ്രയോഗം നിരോധിക്കണമെന്ന് നിരവധി പരിസ്ഥിതി സംഘടനകള്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് കഴിഞ്ഞ മുന്നുവര്‍ഷത്തിലധികമായി നിവേദനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇവയൊന്നും പരിഗണിക്കാതെയാണ് ഹോര്‍മോണ്‍ ഉപയോഗം അതിര്‍ത്തിപ്രദേശങ്ങളിലെ മാവുകളില്‍ നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
ജനുവരിയോടെ പൂക്കേണ്ട മാവുകളെ നേരത്തെതന്നെ പൂക്കുവാനും കായ്ഫലം ഉണ്ടാക്കുവാനുമുള്ള ഹോര്‍മോണ്‍ പ്രയോഗം മണ്ണിനും മാവിനും ദേഷകരമാകുന്നതിനാല്‍ ഇവയുടെ ഉപയോഗത്തിനെതിരേ കൃഷിവകുപ്പ് ബോധവല്‍ക്കരണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി സംഘടനകളുടെയും ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  8 days ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  8 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  8 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  8 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  8 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  8 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  8 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  8 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  8 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  8 days ago