വിജിലന്‍സിനെ ഭയപ്പെടുന്നവര്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കളിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തെ ഭയപ്പെടുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥ പ്രമാണിമാര്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന്്്് മാര്‍ക്‌സിസ്റ്റ്്് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്്്. കേരളത്തില്‍ ഒരു ഭരണ സ്തംഭനമുണ്ടെന്ന ദുഷ്പ്രചാരണം ഇവരുടെ സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണ്. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ സത്യസന്ധരാണോയെന്ന് വിധിയെഴുതേണ്ടത് വിജിലന്‍സ് കോടതിയാണെന്നും ചെറിയാന്‍ പറഞ്ഞു.
ഏതു ഭരണം വന്നാലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരു ലോബി സെക്രട്ടേറിയറ്റില്‍ പ്രബലമാണ്. ഇവരുടെ സംഘടിത നീക്കങ്ങളെ ചെറുക്കാന്‍ അഴിമതിക്കാരല്ലാത്തവര്‍ക്കു കഴിയുന്നില്ല.
മന്ത്രിമാരെ അഴിമതിയിലേക്കു വലിച്ചിഴക്കുകയും അഴിമതിവിഹിതം കണക്കു പറഞ്ഞു വാങ്ങുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വിളയാട്ടം അവസാനിപ്പിച്ചേ മതിയാവൂ. ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കാതെ ഭരണതലത്തില്‍ ഒരു അഴിമതിയും നടക്കില്ല.
മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏതെങ്കിലും അവിഹിത കൂട്ടുകെട്ടുണ്ടെങ്കില്‍ അതിനു അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."