പട്ടേപ്പാടം മനക്കലപടി റോഡ് തകര്‍ന്നു
മാള: പതിറ്റാണ്ട് പിന്നിടിട്ടും പുനര്‍നിര്‍മാണം നടത്താത്ത പട്ടേപ്പാടം മനക്കലപടി റോഡ് തകര്‍ന്നു.
കൊടുങ്ങല്ലൂര്‍ തൃശൂര്‍, മാള, ഇരിങ്ങാലക്കുട റോഡുകളുമായി ബന്ധപെടുത്തുന്ന ലിങ്ക് റോഡാണിത്. ചിലങ്ക, കുന്നുമ്മക്കാട്, പുത്തന്‍ചിറ എന്നിവിടങ്ങളിലുള്ള പഞ്ചായത്ത് റോഡുകളും ഈ റോഡില്‍ വന്നു ചേരുന്നുണ്ട്. മൂന്ന് കിലോമീറ്ററാണ് ഈ റോഡിന്റെ ആകെ നീളം. സഞ്ചാര യോഗ്യമല്ലാതായതോടെ ഇതുവഴിയുള്ള ബസ് സര്‍വിസും നിര്‍ത്തിവച്ചു. ഇരിങ്ങാലക്കുട, ചാലക്കുടി സര്‍വിസുള്ള സ്വകാര്യ ബസാണ് ഓട്ടം നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.
നിരവധി സ്കൂള്‍ ബസുകളാണ് ഇതുവഴി ഓടുന്നത്. പട്ടേപ്പാടം മഹല്ല് പള്ളിയിലേക്കുള്ള പ്രധാന റോഡാണിത്.അടിയന്തര ഘട്ടങ്ങളില്‍ ടാക്സി വിളിച്ചാല്‍ പോലും വാഹനങ്ങള്‍ ഇതുവഴി വരാന്‍ മടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാമെന്ന് വാഗ്ദാനം നല്കിയ ജനപ്രതിനിധികള്‍ വാഗ്ദാന ലംഘനം നടത്തിയതായി ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."