HOME
DETAILS

കുറി തട്ടിപ്പ്; പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

  
backup
October 31 2016 | 02:10 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87


എരുമപ്പെട്ടി: പാഴിയോട്ട്മുറിയില്‍ നിക്ഷേപകരെ കബളിപ്പിച്ച് കുറി കമ്പനി ഉടമകള്‍  പണവുമായി മുങ്ങിയ സംഭവം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമ്പനി ഉടമകള്‍ക്ക് പുറമെ ജീവനക്കാരെ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം നടത്തുന്നു@ണ്ട്. കരിയന്നൂര്‍ പാഴിയോട്ട്മുറി പാടശേഖരത്തിന് സമീപമുള്ള കൃഷ്ണ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂമെര്‍ജിന്‍ കുറി കമ്പനി ഉടമകളാണ് നിക്ഷേപകരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയത്. നാല് വര്‍ഷം മുമ്പാണ് കുറി കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രുപ വരെയുള്ള കുറികളാണ് നടത്തി വന്നിരുന്നത്. കുറികള്‍ വട്ടമെത്താനുള്ള സമയമടുത്തപ്പോഴാണ് പണവുമായി കമ്പനി ഉടമകള്‍ മുങ്ങിയത്. 300 ല്‍ അധികം നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതായി പറയുന്നു.
ഒരു ലക്ഷം രൂപയുടെ ര@ണ്ടും മൂന്നും നറുക്കുകള്‍ ചേര്‍ന്നവരാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും. ഇത്തരത്തില്‍ നിരവധി പേരുടെ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.  കമ്പനി ഒരു മാസം മുമ്പ് ആരംഭിച്ച 50,000 ത്തിന്റെ കുറിയില്‍ ചേര്‍ന്ന എരുമപ്പെട്ടിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വ്യാപാരികള്‍ക്കും പണം നഷ്ടപ്പെട്ടിട്ടു@ണ്ട്. കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കമ്പനി ഡയറക്ടര്‍ വടക്കാഞ്ചേരി ആറ്റിങ്ങരവീട്ടില്‍  ഷെബിനെ  ഒന്നാം പ്രതിയാക്കികൊണ്ട@ാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. കമ്പനിയിലെ ജീവനക്കാര്‍ക്കെതിരേയും നിക്ഷേപകര്‍ പരാതി നല്‍കിയിട്ടു@ണ്ട്. ജീവനക്കാരില്‍ ചിലര്‍ക്ക് വരവില്‍ കവിഞ്ഞ സമ്പാദ്യം ഉ@ണ്ട് എന്ന പരാതിയും പൊലിസ് അന്വേഷിക്കുന്നു@ണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago