കറുത്ത കാലത്തിനെതിരേ എഴുത്തിനെ ആയുധമാക്കണം: ഇന്ദു മേനോന്‍
ബാലുശ്ശേരി: സര്‍ഗാത്മകതെയും ജീവിക്കാനുള്ള അവകാശത്തെയും അരിഞ്ഞു വീഴ്ത്തുന്ന ഭരണകൂട ഫാസിസത്തിനെതിരേ എഴുത്തിനെ പ്രതിരോധത്തിന്റെ ആയുധമാക്കണമെന്ന് പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ എഴുത്തുകാര്‍ക്കെതിരെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് കല്‍ബുര്‍ഗിയും പന്‍സാരെയും വധിക്കപ്പെട്ടതും പെരുമാള്‍ മുരുകനെപ്പോലുള്ളവര്‍ എഴുത്ത് നിര്‍ത്തേണ്ടി വന്നതും. അടിച്ചമര്‍ത്തപ്പെടുന്ന ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താന്‍ എഴുത്തുകാര്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.കെ ജയേഷിന്റെ 'മരച്ചുവട്ടിലെ ദൈവം' എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ: കെ ശ്രീകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് ലൈഫ് ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ബാലുശ്ശേരി ഹോട്ടല്‍ ബ്ലൂ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചാലിക്കര രാധാകൃഷ്ണന്‍ അധ്യക്ഷനായി. അഡ്വ: പി ഗവാസ്, എം.കെ ആലിക്കോയ, മുകുന്ദന്‍ മേലിശ്ശേരി, കെ.കെ ജയേഷ്, ഷിബു ടി ജോസഫ്, ടി ഷൈബിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."