HOME
DETAILS
MAL
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്
backup
October 31 2016 | 02:10 AM
കുരുവട്ടൂര്‍: പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന റോഡുകളിലൊന്നായ പാറക്കടവ്-പോലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കോണോട്ട് ശാഖ മുസ്‌ലിംലീഗ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
പാറക്കടവ് മുതല്‍ ഏതാണ്ട് ഒരുകിലോമീറ്ററോളം റോഡ് തന്നെ ഇല്ലെന്ന അവസ്ഥയാണ്. ഗ്രാമീണപാതയായ ഈ റോഡിന്റെ കയറ്റമുള്ള ഭാഗങ്ങളില്‍ ടാറിങ് ഇളകിയതിനാല്‍ അപകടം പതിവാണ്.
ഇനിയും അധികൃതര്‍ കണ്ണുതുറന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ഭാരവാഹികള്‍: എം.ടി കുഞ്ഞിമൊയ്തീന്‍കുട്ടി (പ്രസിഡന്റ്), ഇ. അഹമ്മദ് ഹാജി,പി. ബഷീര്‍ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്), കുറ്റിയില്‍ മുഹമ്മദ് (ജന. സെക്രട്ടറി), അബ്ദുല്ല കെ, തൂമ്പറ്റ അബ്ദു (ജോ. സെക്രട്ടറി), പി. അലിഹാജി (ട്രഷറര്‍)..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."