പൊലിസ് സ്റ്റേഷനില്‍ പ്രതികളുടെ സെല്‍ഫി; കമ്മിഷണര്‍ വിശദീകരണം തേടി
കൊല്ലം: പെറ്റിക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സ്റ്റേഷനില്‍ പൊലിസ് തൊപ്പിവച്ച് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരോട് സിറ്റി പൊലിസ് കമ്മിഷണര്‍ വിശദീകരണം തേടി. കഴിഞ്ഞ ദിവസം രാത്രി ശക്തികുളങ്ങര പൊലിസ് സ്റ്റേഷനിലായിരുന്നു സംഭവം. പരസ്യമായി മദ്യപിച്ചതിന് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സംഘത്തിലെ ഒരാള്‍ പൊലിസ് തൊപ്പിവച്ച് നില്‍ക്കുന്നതാണ് ചിത്രം. രാത്രിയില്‍ സ്റ്റേഷനില്‍ പൊലിസുകാര്‍ കുറവായിരുന്നതിനാല്‍ പൊലിസിന്റെ കണ്ണുവെട്ടിച്ചാണ് യുവാക്കള്‍ തൊപ്പിയണിഞ്ഞ് സെല്‍ഫിയെടുത്തത്.
കസ്റ്റഡിയിലെടുത്ത യുവാക്കളെ വിട്ടയച്ച ശേഷമാണ് 'സെല്‍ഫി' ഫേസ്ബുക്കില്‍ പ്രചരിച്ച വിവരം പൊലിസ് അറിഞ്ഞത്. 'ഫീലിങ് ഹാപ്പി ഫ്രം പൊലിസ് സ്റ്റേഷന്' എന്ന കമന്റും തൊപ്പി ധരിച്ചുള്ള ഫോട്ടോക്കൊപ്പം നല്‍കിയിരുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ സ്റ്റേഷനിലുണ്ടായിരുന്ന തൊപ്പി പൊലിസുകാരുടെ കണ്ണുവെട്ടിച്ച് എടുത്ത് സെല്ഫിയെടുക്കുകയായിരുന്നെന്നാണ് പൊലിസിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."