HOME
DETAILS
MAL
തീരദേശപാത പൂര്‍ത്തീകരിച്ച് മുപ്പത് മീറ്ററില്‍ ദേശീയപാത വികസിപ്പിക്കണം
backup
October 31 2016 | 21:10 PM
തേഞ്ഞിപ്പലം: വല്ലാര്‍പാടം- കോഴിക്കോട് തീരദേശപാത പൂര്‍ത്തിയാക്കി ദേശീയപാത ആറുവരിപ്പാതയാക്കി 30 മീറ്ററില്‍ വികസിപ്പിക്കുവവാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയില്‍ 45 മീറ്ററില്‍ സ്ഥലമെടുപ്പ് നടത്തി. അതിരൂക്ഷമായ നാശനഷ്ടങ്ങളാണുണ്ടാക്കുന്നത്. കാല്‍ലക്ഷം പേരെ പ്രതികൂലമായി ബാധിക്കുന്ന സ്ഥലമെടുപ്പ് മൂലം 5,561 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണം. ഇവയില്‍ ബഹുഭൂരിഭാഗവും വീടുകളാണുള്ളത്. പതിനൊന്നായിരത്തോളം പേര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട് തൊഴില്‍രഹിതരാവുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."