HOME
DETAILS
MAL
മൈസൂരു പാത: എ.ഐ.വൈ.എഫ് പാര്‍ലിമെന്റ് മാര്‍ച്ച് 21ന്
backup
October 31 2016 | 22:10 PM
കണ്ണൂര്‍: തലശ്ശേരി-മൈസൂരു റെയില്‍പാത യഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി 21നു പാര്‍ലിമെന്റിലേക്കു മാര്‍ച്ചും റെയില്‍വേ മന്ത്രിക്കു നിവേദനവും സമര്‍പ്പിക്കും. സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ എം.പി ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിന്റെ പ്രചരണാര്‍ഥം ഏഴ്, എട്ട് തിയതികളില്‍ പ്രചാരണ ജാഥ നടക്കും. അങ്ങാടിക്കാവില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി സന്തേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജാഥ എട്ടിനു തലശ്ശേരിയില്‍ സമാപിക്കും.
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.വി രജീഷ് ജാഥ ലീഡറും പ്രസിഡന്റ് എം.സി സജീഷ് ഡയറക്ടറുമാണ്. സമാപന കേന്ദ്രത്തില്‍ പൊതുയോഗം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."