ചിണുങ്ങി പെയ്ത് മഴ; ആവേശം ചോരാതെ വോട്ടര്‍മാര്‍
തൃശൂര്‍: മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍മഴയും ഇന്നലെ രാവിലെ മുതല്‍ വോട്ടര്‍മാരെ വലച്ചെങ്കിലും പോളിങ് മികച്ച രീതിയില്‍ തന്നെ മുന്നേറി. പോളിങ് ആരംഭിക്കും മുമ്പേ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാര്‍ എത്തിയിരുന്നു. മഴ ചാറിയും തെറിച്ചും ഇടയ്ക്ക് കനപ്പിച്ചും നിന്നു. വോട്ടര്‍മാരുടെ നീണ്ട ക്യൂ രാവിലെ തന്നെ കണ്ടപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ ഉള്ളില്‍ ആശ്വാസമഴ പെയ്തു.
പതിവിന് വിപരീതമായി ഇത്തവണ നേരത്തെ വോട്ടു ചെയ്യാനുള്ള വോട്ടര്‍മാരുടെ തീരുമാനമാണ് പല പോളിങ ്ബൂത്തുകളിലും രാവിലെ മുതല്‍ കാണാന്‍ സാധിച്ചത്.
ചിലയിടത്ത് മഴ ശക്തമായിരുന്നു. ഗ്രാമങ്ങളിലെ മിക്ക മണ്ഡലങ്ങളിലും രാവിലെ മെഴുകുതിരി വെട്ടത്തിലാണ് വോട്ടിങ് നടന്നത്. മുതിര്‍ന്ന പൗരന്മാര്‍ കൊച്ചുമക്കളുടെ കൈയ്യും പിടിച്ച് മഴയെ വകവെയ്ക്കാതെ രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയിരുന്നു. വോട്ടിങ് സമയത്തെ മഴ പതിവുള്ളതാണെന്നാണ് പലരുടേയും അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."