HOME
DETAILS
MAL
വിശ്വാസ സ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെടരുത്: പി.കെ.കുഞ്ഞാലിക്കുട്ടി
backup
November 01 2016 | 01:11 AM
തിരുവനന്തപുരം: ഭാരതം ഒരു ബഹുസ്വര രാഷ്ട്രമാണെന്നുഃ വിശ്വാസ അനുഷ്ഠാനങ്ങളിലെ വൈവിധ്യമാണ് ഈ രാജ്യത്തിന്റെ സവിശേഷതയെന്നും പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെടരുതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം മുസ്ലിം അസോസിയേഷന് സംഘടിപ്പിച്ച ഹാജിമാരുടെ സ്വീകരണസമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന് പ്രസിഡന്റ് ഇ.എം നജീബ് അധ്യക്ഷനായി. ഹാഫിസ് പി.എച്ച് അബ്ദുല്‍ഗഫാര്‍ മൗലവി അനുഗ്രഹപ്രഭാഷണം നടത്തി. ആബിദ് മൗലവി പ്രാര്‍ഥനക്കു നേതൃത്വം നല്കി. പി.എം പരീതു ബാവാ ഖാന്, പി.എം അഹമ്മദ് കുട്ടി, ഇസ്മാഈല്‍ മൗലവി, ബീമാപ്പള്ളി റഷീദ്, കരമന മാഹീന്, വൈ.എം താജുദ്ദീന്, യൂസഫ് ഹാജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."