ആദിവാസി യുവതിയേയും കുടുംബത്തേയും ബന്ധുക്കള്‍ മര്‍ദിച്ചതായി പരാതി
കൊച്ചി: പെരുമ്പാവൂരില്‍ ആദിവാസി യുവതിയേയും കുടുംബത്തേയും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അക്രമിച്ചതായി പരാതി.
വായ്ക്കര, ചെറുകുന്നം റിജു മന്ദിരത്തില്‍ എം.കെ അനുവിനെയും മാതാപിതാക്കളെയുമാണ് ബന്ധുക്കള്‍ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചത്.
ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മുറിയുടെ വാതിലടച്ച് ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് തന്നെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കാത്ത രീതിയിലുള്ള പെരുമാറ്റമാണ് ഭര്‍തൃവീട്ടുകാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കുട്ടിയുടെ പേരിലുള്ള ഭൂമിയും വീടും വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം.
പ്രതികളെ സംരക്ഷിക്കാന്‍ പൊലിസ് തങ്ങള്‍ക്കെതിരേ ചുമത്തിയ കള്ളക്കേസ് നീക്കം ചെയ്യണമെന്നും പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം അനുസരിച്ച് പ്രതികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ആദിദ്രാവിഡ സാംസ്കാരിക സഭ മധ്യമേഖലാ സെക്രട്ടറി കെ.സോമന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."