കൊല്ലത്ത് 74.67 ശതമാനം
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ 74.67 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 1563111 പേരാണ് 11 നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ വോട്ടു ചെയ്തത്.
ജില്ലയില്‍ 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 72.78 ശതമാനമായിരുന്നു പോളിങ്. വോട്ടിങ് ശതമാനക്കണക്കില്‍ ഏറ്റവും മുന്നില്‍ കരുനാഗപ്പള്ളി മണ്ഡലമാണ്(79.24). ഏറ്റവും കുറവ് പുനലൂരിലാണ്(70.64). ഏറ്റവുമധികം പേര് വോട്ടു ചെയ്തത് കരുനാപ്പള്ളി മണ്ഡലത്തിലാണ് 161043 പേര്. വോട്ടു ചെയ്തവരുടെ എണ്ണം ഏറ്റവും കുറവ് ഇരവിപുരം മണ്ഡലത്തിലാണ് 123946 പേര്.
വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിങ്ങിന്റെ വിശദാംശങ്ങള്‍ ചുവടെ.
കരുനാഗപ്പള്ളി(79.24), ചവറ(77.31), കുന്നത്തൂര്‍(75.88),കൊട്ടാരക്കര(75.50), പത്തനാപുരം(74.87), പുനലൂര്‍(70.64), ചടയമംഗലം(73.51), കുണ്ടറ(72.68), കൊല്ലം(74.84),ഇരവിപുരം(72.91), ചാത്തന്നൂര്‍(73.93).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."