വിവിധ കേസില്‍ കുടുങ്ങിയ 11 മലയാളികളടക്കം 247 പേര്‍ ഒടുവില്‍ നാട്ടിലെത്തി
റിയാദ്: വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലകപ്പെട്ട 247 പേര്‍ക്ക് മോചനം. ദമ്മാം, ജിദ്ദ എന്നീ കേന്ദ്രങ്ങളിലെ നാടുകടത്തല്‍ കേന്ദ്രങ്ങള്‍ വഴിയാണ് ജയില്‍ ജീവിതത്തിന് അറുതിയായി ഇവര്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. ദമാം തര്‍ഹീലില്‍ നിന്ന് 102 പേരും ജിദ്ദയില്‍ നിന്ന് 145 പേരുമാണ് മോചിതരായത്. ഇതില്‍ 11 പേര്‍ മലയാളികളാണ്.
കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ആസാം, ത്രിപുര, തെലുങ്കാന എന്നീ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളവരാണ് മറ്റുള്ളവര്‍. സഊദി എയര്‍ലൈന്‍സിന്റെ സീറ്റ് ലഭ്യതയനുസരിച്ചാണ് ഇവരെ കൊച്ചിയിലെത്തിച്ചത്.
ഗള്‍ഫ് സ്വപ്നവുമായെത്തിയ ഇവര്‍ക്ക് ദുരിത പൂര്‍ണ്ണമായ ജീവിതമാണ് ഇവര്‍ക്ക് ഇവിടെ ലഭിച്ചത്. സ്‌പോണ്‍സര്‍മാരുടെ ചില നടപടികള്‍ കാരണം വ്യാജ ഒളിച്ചോട്ട കേസുകളില്‍ പെട്ട് ജയിലിലായ ഇവര്‍ക്ക് ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലായിരുന്നു. കൂടാതെ മറ്റു പല കേസുകളിലും പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. യാത്ര ചെയ്തവരില്‍ വെറും 30 പേര്‍ക്ക് മാത്രമാണ് ഒരു ബാഗേജ് പോലും ഉണ്ടായിരുന്നത്. ഇതില്‍ തന്നെ ബന്ധുക്കള്‍ കനിഞ്ഞു നല്‍കിയതും പഴയ ഉപയോഗിച്ച വസ്തുക്കളുമായിരുന്നു.
മലയാളികളെ മാത്രമേ സഹായിക്കാനാകൂ എന്നായിരുന്നു നോര്‍ക്കയുടെ നിലപാടെങ്കിലും നാട്ടിലുള്ള ചിലരുടെ സഹായത്തോടെ കിട്ടിയ പണം ഓഹരി വെച്ചാണ് ബാക്കിയുള്ളവര്‍ക്ക് മോചന സാധ്യതയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."