HOME
DETAILS
MAL
പാനമ രേഖകള്‍: നവാസ് ശെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്
backup
November 01 2016 | 12:11 PM
ഇസ്ലാമാബാദ്: പാനമ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ട പാകിസ്താന് പ്രധാനമന്ത്രി നവാസ് ശെരീഫിനും കുടുംബത്തിനുമെതിരെ പാക് സുപ്രിംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പാനമ പേപ്പര്‍ ആക്ഷേപവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനാണ് പാക് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസില്‍ ഹരജിക്കാരായ പാകിസ്താന് തഹ്രിക് ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന് അടക്കമുള്ളവരുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. ഈ വര്‍ഷം ആദ്യമായിരുന്നു നവാസ് ശെരിഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുകള്‍ ഉണ്ടെന്നുള്ള പാനമ രേഖകള്‍ പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."