HOME
DETAILS

വ്യക്തി നിയമം: ആദ്യം വസ്തുതകള്‍ പിന്നെ സംവാദം

  
backup
November 01 2016 | 19:11 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4

“Comment is free,
but facts are sacred’’C.P. Scott

പ്രശസ്ത ഇംഗ്ലീഷ് പത്രമായ ഗാര്‍ഡിയന്റെ 50 ാം വാര്‍ഷികം ആഘോഷിച്ച അവസരത്തില്‍, 1921 ല്‍ ആ പത്രത്തിന്റെ സ്ഥാപകനും ലിബറല്‍ രാഷ്ട്രതന്ത്രജ്ഞനുമായ സി.പി സ്‌കോട്ടാണ് മേല്‍പറഞ്ഞ നിരീക്ഷണം നടത്തിയത്. ഏത് പൊതു സംവാദത്തിലും പാലിക്കേണ്ട ഒരു സുവര്‍ണ നിയമമാണ് ഇത്. വസ്തുതകള്‍ മനസ്സിലാക്കി വേണം സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍. വാദങ്ങള്‍ക്ക് വേണ്ടി വസ്തുതകളെ നിരത്തുകയല്ല; മറിച്ച് വസ്തുനിഷ്ഠവും സത്യസന്ധവുമായ വാദങ്ങള്‍ ഉത്തമ വിശ്വാസത്തോടെ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ മുസ്്‌ലിം വ്യക്തി നിയമത്തെയും ഏക സിവില്‍കോഡിനെയും കുറിച്ചുള്ള സംവാദം ഏറെയും വൈകാരികമാണ്. വസ്തുനിഷ്ഠമല്ല. ആദ്യം വസ്തുതകളും സാങ്കേതിക സംജ്ഞകളും അവയുടെ യഥാര്‍ഥ പരിപ്രേക്ഷ്യത്തില്‍ മനസിലാക്കാന്‍ ശ്രമിക്കാം. പിന്നെയാകട്ടെ സംവാദവും വിവാദവും.

എന്താണ് നിയമം? ഏതൊക്കെയാണ് അതിന്റെ ഉറവിടങ്ങള്‍? എന്തുകൊണ്ടാണ് നിയമം അനുസരിക്കപ്പെടുന്നത്? ഇവ നിയമശാസ്ത്രത്തിലെ (ജൂറിസ് പ്രൂഡന്‍സ്) നിതാന്തമായ പ്രശ്‌നങ്ങളാണ്. ഇവയ്ക്ക് സമഗ്രമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പല നിയമശാസ്ത്ര ചിന്താധാരകളും വ്യത്യസ്തമായ സിദ്ധാന്തങ്ങളാണ് ഇവയെ സംബന്ധിച്ച് മുന്നോട്ട് വക്കുന്നത്. ഏതെങ്കിലും ഒരു ചിന്താധാര മാത്രമാണ് ശരി എന്ന വാദം മറ്റു സാമൂഹ്യ ശാസ്ത്ര ചിന്തകളിലേതുപോലെ നിയമചിന്തയിലും ശരിയല്ല. ഓരോ ചിന്താധാരയും നിയമശാസ്ത്രത്തിലെ ഈ നിതാന്ത പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതില്‍ അവയുടേതായ ഉള്‍കാഴ്ച നല്‍കുന്നുമുണ്ട്.

ഏക സിവില്‍കോഡിനെയും മുസ്്‌ലിം വ്യക്തി നിയമത്തെയും സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് നിയമചിന്താധാരകളെ പറ്റി സാമാന്യമായി അറിയുന്നത് ഇത് സംബന്ധമായി ഒരു വലിയ ചക്രവാളം ലഭിക്കാന്‍ സഹായകമാണ്. പ്രകൃതി നിയമ ചിന്താധാര (നാച്യുറല്‍ ലോ സ്‌കൂള്‍), പോസിറ്റീവ ിസ്റ്റ് നിയമ ചിന്താധാര, ചരിത്ര നിയമ ചിന്താധാര (ഹിസ്‌റ്റോറിക്കല്‍ സ്‌കൂള്‍) എന്നിവയാണവ.

കാലദേശാതീതമായ സാര്‍വലൗകികവും സാര്‍വകാലീകവുമായ ചില അടിസ്ഥാന നിയമതത്വങ്ങളും നീതി ദര്‍ശനവും ഉണ്ട് എന്നതാണ് പ്രകൃതിനിയമവാദത്തിന്റെ രത്‌നചുരുക്കം. പുരാതന ഗ്രീക്കോ- റോമന്‍ നിയമചിന്ത മുതല്‍ സമകാലീന നിയമചിന്ത യില്‍ വരെ പ്രകൃതി നിയമത്തിനു പ്രസക്തിയുണ്ട്. സാര്‍വലൗകികമായ മൂല്യങ്ങളില്‍നിന്ന് മനുഷ്യന്‍ നിര്‍ദ്ദാരണം ചെയ്‌തെടുക്കുന്ന തത്വങ്ങളാണ് നിയമം എന്നതാണ് പ്രകൃതി നിയമവാദത്തിന്റെ കാഴ്ചപ്പാട്. മനുഷ്യന്റെ യുക്തിയാണ് ഈ നിയമനിര്‍ദ്ദാരണത്തിന്റെ മാധ്യമം.

''നിയമം തിന്മകളുടെ പരിഷ്‌കര്‍ത്താവും നന്മകള്‍ക്ക് ഉത്തേജനവും ആയിരിക്കണം.'' (Law is ought to be reformer vices and an incentive for virtue-) എന്നാണ് റോമന്‍ ചിന്തകനായ മാര്‍ക്കസ് ടള്ളിയസ് സിസറോ അഭിപ്രായപ്പെട്ടത്. പ്ലാറ്റോയും അരിസ്‌റ്റോട്ടിലും മുന്നോട്ടുവച്ച ദര്‍ശനങ്ങളുടെ സ്വാധീനം സിസറോയുടെ ചിന്തയില്‍ ദര്‍ശനീയമാണ്. മധ്യകാലത്ത് സെന്റ് തോമസ് അക്വിനാസ് കൃസ്ത്യന്‍ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രകൃതി നിയമവാദത്തിനെ പുനര്‍വ്യാഖ്യാനം ചെയ്യുകയുണ്ടായി.

'ദൈവത്തിന്റെ നിത്യ നിയമത്തില്‍ മനുഷ്യന്റെ പങ്കെടുപ്പ്' എന്നാണ് മനുഷ്യ നിയമത്തെ അക്വിനാസ് വ്യാഖ്യാനിച്ചത്. അനശ്വര നിയമം (Lex eterna-) ദൈവ നിയമം (Lex Divina-) മനുഷ്യ നിയമം (Lex Humana-) എന്നിങ്ങനെ നിയമത്തെ മൂന്നായി പകുത്തു അക്വിനാസ്. പ്രകൃതി, തൂണിലും തുരുമ്പിലും പരമാണുവിലും ആകാശഗംഗയിലും പരിപാലിക്കുന്ന നിയമമാണ് അനശ്വര നിയമം അഥവാ ലെക്‌സ് എറ്റേര്‍ണ.

ദൈവം മനുഷ്യര്‍ക്ക് വെളിപാടിലൂടെ നല്‍കുന്ന നിയമമാണ് ദൈവിക നിയമം അഥവാ ലെക്‌സ് ഡിവൈന. മനുഷ്യന്‍, സാര്‍വ ലൗകിക മൂല്യങ്ങളില്‍നിന്നും തത്വങ്ങളില്‍നിന്ന് തന്റെ യുക്തി ഉപയോഗിച്ച് നിര്‍ദ്ദാരണം ചെയ്‌തെടുക്കുന്നതാണ് മനുഷ്യ നിയമം അഥവാ ലെക്‌സ് ഹ്യൂമന. ഈ ചിന്താധാരയ്ക്ക് ഇസ്്‌ലാമിന്റെ നിയമദര്‍ശനവുമായി ഏറെ സാമ്യമുണ്ട്. ഖുര്‍ആനും ഹദീസും അക്വിനാസിന്റെ ലെക്‌സ് ഡിവൈനയുമായി സാമ്യം പ്രാപിക്കുമ്പോള്‍ ഇസ്്‌ലാമിലെ മറ്റു നിയമ ഉറവിടങ്ങളായ ഇജ്മാഅ്, ഖിയാസ് എന്നിവ ലെക്‌സ് ഹ്യൂമാനയുമായി അടുത്തു നില്‍ക്കുന്നു.
ജോണ്‍ ലോക്ക്, പ്രകൃതി നിയമവാദത്തിനു നല്‍കിയ സംഭാവന അവിസ്മരണീയമാണ്. ഇംഗ്ലണ്ടിലെ പാര്‍ലമെന്റും രാജാവും തമ്മിലുണ്ടായ അധികാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ജോണ്‍ ലോക്ക് തന്റെ സാമൂഹ്യ കരാര്‍ (സോഷ്യല്‍ കോണ്‍ട്രാക്ട്) സിദ്ധാന്തം വികസിപ്പിച്ചെടുത്തത്. സ്റ്റേറ്റ് അഥവാ രാഷ്ട്രം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ഒരു പ്രകൃതി നിയമം (ലോ ഓഫ് നാച്ചര്‍) ഉണ്ടായിരുന്നുവെന്നതാണ് ലോക്കിയന്‍ സോഷ്യല്‍ കോണ്‍ട്രാക്ടിന്റെ ആദ്യ ദാര്‍ശനിക പശ്ചാത്തലം. ഈ പ്രകൃതി നിയമം അനുസരിച്ച് മനുഷ്യന് ദൈവം ചില ജൈവികമായ അവകാശങ്ങള്‍ നല്‍കിയിരുന്നു. ഈ അവകാശങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമാണ് മനുഷ്യര്‍ സ്റ്റേറ്റിനെ സൃഷ്ടിച്ചത്. സ്റ്റേറ്റ് ഈ അവകാശങ്ങളെ അന്യായമായി ഹനിച്ചാല്‍ ജനങ്ങള്‍ക്ക് ആ ഭരണകൂടത്തെ നീക്കം ചെയ്യാനോ പരിവര്‍ത്തിപ്പിക്കാനോ ഉള്ള അധികാരമുണ്ട്. ഇതാണ് ലോക്കിയന്‍ സാമൂഹ്യ കരാര്‍ സിദ്ധാന്തത്തിന്റെ ഉള്‍ക്കാമ്പ്. പ്രകൃതി നിയമജന്യമായ അടിസ്ഥാന അവകാശങ്ങള്‍, ലോക്കിന്റെ അഭിപ്രായത്തില്‍ ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത് (Life, Liberty, Property) എന്നിവയാണ്. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ലോക്കിയന്‍ സാമൂഹ്യ കരാറിന്റെ സ്വാധീനം വ്യക്തമാണ്.
“We holf these truths to be self evident that all men are created equal and that they are endowed by their creator with some a unalienable rights, among these are life, liberty and persnit of happiness and that whenever any form of government becomes destructive of these ends, it is their right to alter are abolish it”.
(ഞങ്ങള്‍ താഴെ പറയുന്ന സത്യങ്ങള്‍ സ്വയം സിദ്ധമായി പ്രഖ്യാപിക്കുന്നു- എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; അവര്‍ക്കെല്ലാം അവരുടെ സ്രഷ്ടാവ് ചില അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങള്‍ നല്‍കിയിരിക്കുന്നു; ജീവന്‍, സ്വാതന്ത്ര്യം, സന്തോഷം തേടാനുള്ള അവകാശം എന്നിവയാണ് അവ. എപ്പോഴെങ്കിലും ഏതെങ്കിലും ഭരണകൂടരൂപം അവയെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത്തരം ഭരണകൂടത്തിനെ പരിവര്‍ത്തിപ്പിക്കാനോ ഇല്ലായ്മ ചെയ്യാനോ ഉള്ള അവകാശം അവര്‍ക്കുണ്ട്.) അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മുഖവുരയില്‍ ഇങ്ങനെ വായിക്കാം.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago